കുറ്റ്യാടി: വർഷാവർഷം ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകളും കലുങ്കുകളും പണിയാറുണ്ടെങ്കിലും വൃത്തിയാക്കാത്തതിനാൽ മഴവെള്ളം ഒഴുകുന്നത് റോഡിനു നടുവിലൂടെ. കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ മിക്ക സ്ഥലങ്ങളിലും ശക്തമായ മഴപെയ്താൽ ഇതാണ് സ്ഥിതി.
കുറ്റ്യാടി ഗവ.ആശുപത്രിക്കു സമീപം വെള്ളം വാർന്നുപോകാൻ തടസ്സം നേരിടുന്നതിനാൽ മഴപെയ്താൽ വെള്ളക്കെട്ട് പതിവാണ്. നീലേച്ചുകുന്നിൽ റോഡ് മഴയത്ത് തോട് സമാനമാകും. നരിക്കൂട്ടുംചാൽ അങ്ങാടിയുടെയും പരിസരത്തും ആവശ്യമായ സ്ഥലങ്ങളിൽ ചാൽ പണിതിട്ടുമില്ല. ഇതിനാൽ റോഡിന്റെ വക്ക് ശക്തമായ ഒഴുക്കിൽ അടർന്ന് ചാലുകൾ രൂപപ്പെട്ടു.
മൊകേരി അങ്ങാടിയിൽ നിർമിച്ച ഓവുചാലിന്റെ ദ്വാരങ്ങൾ റോഡിൽ നിന്ന് പൊങ്ങിനിൽക്കുന്നതിനാൽ മഴവെള്ളം റോഡിന്റെ നടുവിലൂടെയാണ് ഒഴുകുന്നത്. വെള്ളക്കെട്ടുകാരണം ഇരുചക്രവാഹനക്കാരാണ് വിഷമിക്കുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ ചളിയഭിഷേകത്തിനുപുറമെ കുഴിയിൽ വീഴുകയും ചെയ്യും. മഴ തുടങ്ങുംമുമ്പേ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ചാലിൽ അടിഞ്ഞ ചളിയും കവാടങ്ങളിൽ വളർന്ന പുല്ലും ഒഴിവാക്കിയിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാവില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.