കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരം റോഡിൽ ഓട്ടത്തിനിടെ ട്രാവലർ കത്തിനശിച്ചു. വളയത്തുനിന്ന് വയനാട്ടിലേക്കു പോയ പത്തംഗ സംഘം സഞ്ചരിച്ച കെ.എൽ 58 എഫ് 8820 നമ്പർ ട്രാവലറിനാണ് നാലാം വളവിൽ തീപിടിച്ചത്.
പുക ഉയരുന്നതുകണ്ട് ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തിയതോടെ പത്ത് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. അപ്പോഴേക്കും വാഹനം മുഴുവൻ തീ വ്യാപിച്ചിരുന്നു. യാത്രക്കാർ അറിയിച്ച പ്രകാരം നാദാപുരത്തുനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇരുമ്പൊഴികെ മറ്റെല്ലാം ചാമ്പലായി.
കക്കട്ടിൽ അരൂർ സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവത്തെ തുടർന്ന് ചുരം റൂട്ടിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അസി. സ്റ്റേഷൻ ഓഫിസർ കെ. സൂരജ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ഐ. ഉണ്ണികൃഷ്ണൻ, എസ്.ടി. സുധീപ്, കെ. ദിൽറാസ്, എ.കെ. ഷിഗിൻ ചന്ദ്രൻ, എം. സജീഷ്, കെ.എം. ലിനീഷ്കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്. തൊട്ടിൽപാലം പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.