കുറ്റ്യാടി: കനത്ത മഴയിൽ ഓവുചാലുകൾ കരകവിഞ്ഞ് കുറ്റ്യാടിയിൽ കടകളിൽ വെള്ളം കയറുന്നത് പതിവായി. തിങ്കളാഴ്ച വൈകീട്ടുണ്ടായ മഴയിൽ പത്തിലേറെ കടകളിൽ വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായതായി വ്യാപാരികൾ ഗ്രാമപഞ്ചായത്തിന് നൽകിയ നിവേദനത്തിൽ പറയുന്നു. പഴയ ഓവുചാൽ അപര്യാപ്തമായതിനാൽ വെള്ളം കയറുന്നത് പതിവായിരുന്നു. ഇത് പരിഹരിക്കാൻ രണ്ടു കോടി രൂപ ചെലവിൽ ഓവുചാലുകൾ നവീകരിച്ചിരുന്നു. എന്നിട്ടും നാദാപുരം റോഡിൽ ജപ്പാൻ സെന്റർ, ഹൈടെക് ഗോൾഡ്, മൈക്രോ ലാബ്, ടൂൾടെക് ഗോഡൗൺ, ചന്ദന സ്റ്റോർ, ചരതം, മഞ്ചാടി, ഫൂട്ട്വെയർ സ്റ്റോപ് തുടങ്ങി പന്ത്രണ്ട് കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായതായി അറിയിച്ചു.
അശാസ്ത്രീയ നിർമാണമാണ് വെള്ളപ്പൊക്കത്തിന് കാരണമായി പറയുന്നത്. വ്യാപാരി വ്യവസായി സമിതി ആഭിമുഖ്യത്തിലാണ് നിവേദനം നൽകിയത്. പ്രസിഡന്റ് സി.എച്ച്. ശരീഫ്, കെ.പി. ജമാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.