നരിക്കുനി: ജീവിച്ചുകൊതിതീരാത്ത രാജേഷിനുംവേണം സുമനസ്സുകളുടെ ഒരു കൈത്താങ്ങ്. ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരവന്നൂർ അങ്കത്തായ് വാടകവീട്ടിൽ കഴിയുന്ന ചെറുകുളം സ്വദേശി അറിയാറമ്പത്ത് രാജേഷ്(34) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായംതേടുകയാണ്.
ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ രാജേഷിന്റെ നിർധന കുടുംബത്തിന് സാധിക്കില്ല. വൃക്ക മാറ്റിവെച്ചാൽ രാജേഷിന്റെ ജീവിതം കരുപ്പിടിക്കും. 30 ലക്ഷം രൂപ ഇതിനായി സ്വരൂപിക്കണം. നാട്ടുകാരും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും കൈകോർത്ത് രാജേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നത്തിലാണ്.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാഘവൻ (രക്ഷാധികാരി), വാർഡ് അംഗം എം.പി. ബാബു (ചെയർ), ടി.പി. ബാലക്കുറുപ്പ് (കൺ) എന്നിവർ ഭാരവാഹികളായുള്ള ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സഹായധനം കേരള ഗ്രാമീൺ ബാങ്ക് നരിക്കുനി ശാഖയിൽ ആരംഭിച്ച അക്കൗണ്ടിൽ നിക്ഷേപിക്കാം. അക്കൗണ്ട് നമ്പർ: 40111101058369, ഐ.എഫ്.എസ് കോഡ്- K LGB 0040111, ഫോൺ: 9495917554.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.