കോഴിക്കോട്: പുലർച്ചെ ലില്ലി ഫെർണാണ്ടസിെൻറ സ്കൂട്ടറിെൻറ ഹോണടി കേട്ടാലറിയാം തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് തങ്ങൾക്കുള്ള ഭക്ഷണമെത്തിയെന്ന്. വാലാട്ടി ആഹ്ലാദശബ്ദമുണ്ടാക്കി പല ദിക്കിൽനിന്ന് ഓടിക്കൂടി അവ ചൂടുള്ള ഭക്ഷണം ആസ്വദിച്ചുകഴിക്കും. വാവേ, മോനേ, ചക്കരേ, തേനേ എന്നെല്ലാമുള്ള വിളികേട്ട് അവരങ്ങനെ നന്ദിയോടെ നിൽക്കും. കോർപറേഷൻ ശുചീകരണത്തൊഴിലാളി 54കാരിയായ ലില്ലിയാണ് നഗരത്തിലെ തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നത്.
പുലർച്ച 6.30ന് കോർപറേഷൻ ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് തന്നെ ഭക്ഷണ വിതരണം തുടങ്ങും. വിവിധ മാംസക്കടകളിൽനിന്ന് കിട്ടുന്ന അവശിഷ്ടങ്ങൾക്കൊപ്പം അരിയും ചേരുവകളുമൊക്കെയിട്ട് കുക്കറിൽ രാത്രിതന്നെ ഭക്ഷണം പാചകം ചെയ്ത് െവക്കും. ഭക്ഷണം കുക്കറിൽ േവവുേമ്പാൾ മണം പിടിച്ച് വീട്ടിനകത്ത് കുട്ടപ്പായി എന്ന പൂച്ച കൂടെയുണ്ടാവും. പുറത്ത് വീടിന് ചുറ്റും പൂച്ചകളും നായ്ക്കളും കാവലിരിക്കും. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെടുത്ത് വളർത്തുന്നവരാണ് ലില്ലിയുടെ ഓമനകളെല്ലാം.
പുലർച്ച നാലിന് ഭക്ഷണം നഗരത്തിെൻറ ഓരോ ഭാഗത്തും വിതരണം ചെയ്യാനുള്ള പ്രത്യേക കവറുകളിലാക്കും. പിന്നെ സ്വന്തം സ്കൂട്ടറിൽ വിതരണം തുടങ്ങുകയായി. നാലാം ഗെയിറ്റിലാണ് ആദ്യം ലില്ലിയെത്തുക. തുടർന്ന് ജയന്തി നഗർ, ബീച്ചാശുപത്രി, ടാഗോർ ഹാൾ, കടപ്പുറം എന്നീ ഭാഗങ്ങൾ പിന്നിട്ട് വെള്ളയിൽ ഓഫിസിന് മുന്നിലെത്തും. അവിടെയും 'അപ്പു എന്ന നായുടെ നേതൃത്വത്തിൽ നാല് പേർ വാലുമാട്ടി കാത്തിരിപ്പുണ്ടാവും.
ഓരോ ഭാഗത്തുമുള്ളവരിൽ ആരെയെങ്കിലും കാണാതായാൽ ലില്ലിക്ക് സങ്കടമാവും. പാരഗൺ ഹോട്ടലിനു മുന്നിലുള്ള രണ്ടാളെ കാണാതെ കഴിഞ്ഞ ദിവസം ഭക്ഷണം നൽകാതെ പോന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവർ ലില്ലിയെ തിരഞ്ഞ് വീട്ടിലെത്തി.
ഈ ലോക്ഡൗണിൽ ലില്ലിയെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് തെൻറ പ്രവൃത്തികളോടുള്ള ചിലരുടെ പ്രതികരണമാണ്. കഴിഞ്ഞ ദിവസം ബീച്ചിനടുത്ത് ഭക്ഷണം നായ്ക്കൾ കഴിക്കാൻ തുടങ്ങവേ കലിതുള്ളിയെത്തിയ സംഘം ലില്ലിയുടെ ഓമനകളെ കല്ലെറിഞ്ഞു.
ഭക്ഷണമെല്ലാം തട്ടിത്തെറിപ്പിച്ചു. ചില ഭാഗത്തൊക്കെ ഭക്ഷണം കൊടുക്കുന്നതിന് കടുത്ത എതിർപ്പുമായി ഇപ്പോഴും ആളെത്തുന്നു. എല്ലാ നായ്ക്കൾക്കും ഒന്നിച്ച് ഒഴിഞ്ഞ ഭാഗത്തെവിടെയെങ്കിലും തീറ്റ കൊടുത്താൽ പോരെയെന്നാണ് ചിലരുടെ ചോദ്യം. നായ്ക്കൾ പ്രത്യേക മേഖലകൾ തിരഞ്ഞെടുത്താണ് കഴിയുന്നതെന്നുപോലും പലർക്കുമറിയില്ലെന്ന് ലില്ലി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.