കോഴിക്കോട്: മത്സ്യത്തൊഴിലാളിയായ മജീദിെൻറ ഉമ്മറത്തേക്ക് സങ്കടത്തിരകൾ അടിച്ചുകയറുകയാണ്. മൂന്ന് ആൺമക്കളായിരുന്നു െകായിലാണ്ടിക്കടുത്ത് നന്തി സ്വദേശിയായ മജീദിനും ഭാര്യ റാബിയക്കും. മുഹമ്മദ് റാജിസും മുഹമ്മദ് ഷെർജാസും മുഹമ്മദ് സെൻഹാനും. റാജിസും ഷെർജാസും വൃക്കരോഗം കാരണം മരിച്ചു. ബാക്കിയുള്ള ആൺതരിയായ സെൻഹാനും വൃക്കരോഗിയാണ്. സെൻഹാെൻറ വൃക്ക മാറ്റിവെച്ച് ജീവൻ രക്ഷിക്കാൻ 30 ലക്ഷത്തിലേറെ രൂപ വേണം. കടല് കനിയാത്തതിനാൽ നിത്യജീവിതത്തിനുപോലും പണമില്ലാതെ മജീദ് കഷ്ടപ്പെടുേമ്പാൾ മനുഷ്യസ്നേഹികളുടെ കാരുണ്യമാണ് പ്രതീക്ഷ.
ഈ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഷെർജാസാണ് ആദ്യം വിടപറഞ്ഞത്. കുഞ്ഞുപ്രായം മുതൽ ഷെർജാസിന് വൃക്കരോഗമുണ്ടായിരുന്നു. ഒമ്പതുവർഷം മുമ്പ് 11ാം വയസ്സിൽ മരിക്കുകയായിരുന്നെന്ന് ഉമ്മ റാബിയ പറഞ്ഞു. മൂത്ത മകനായ റാജിസിന് മജീദിെൻറ വൃക്ക ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു.
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടപ്പോൾ റാജിസും മരിച്ചു. സെൻഹാനിലായിരുന്നു പിന്നീടുള്ള പ്രതീക്ഷകൾ. ചെറുപ്പം മുതൽ ഈ മകനും അസുഖത്തിെൻറ പിടിയിലായി. വൃക്കമാറ്റിവെക്കുകയാണ് ഏക പരിഹാരം. ഡയാലിസിസിെൻറ ബലത്തിലാണ് ഇപ്പോൾ 12കാരനായ സെൻഹാെൻറ ജീവിതം മുന്നോട്ടുപോകുന്നത്. മാസം 35,000 രൂപയാണ് മരുന്നിനടക്കം ചെലവാകുന്നത്. ഡയാലിസിസ് എല്ലാകാലവും തുടരാനാകില്ല. അടുത്ത മാസം വൃക്കമാറ്റിവെക്കാനാണ് തീരുമാനം. മുൻ പഞ്ചായത്ത് അംഗമായ കെ.വി ഹംസയുെട നേതൃത്വത്തിലുള്ള സഹായ കമ്മറ്റിയാണ് ചെലവുകൾ വഹിക്കുന്നത്. വൃക്ക നൽകാൻ ഒരാൾ തയാറായിട്ടുണ്ട്. 'ഈ മോനെയെങ്കിലും രക്ഷപ്പെടുത്തണം.
ആണും പെണ്ണുമായി ഇവൻ മാത്രമേ ബാക്കിയുള്ളൂ'- സെൻഹാെൻറ ഉമ്മ കണ്ണീരോെട പറയുന്നു. A/C No 40187100312178, ifsc code KLGB0040187, നന്തി ബസാർ എന്നതാണ് പിതാവ് മജീദിെൻറ ബാങ്ക് അക്കൗണ്ട് നമ്പർ. 9526961594 എന്ന ഗൂഗ്ൾപേ/ ഫോൺപേ നമ്പറിലും സഹായം പ്രതീക്ഷിക്കുകയാണ് മജീദും റാബിയയും സെൻഹാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.