കോഴിക്കോട്: റഷ്യക്ക് മുന്നിൽ യുെക്രയ്ന് പിടിച്ചുനിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞായറാഴ്ച രാത്രി നാട്ടിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾ. സ്േലാവാക്യയുടെയും ഹംഗറിയുടെയും അതിർത്തിയിലുള്ള ഉൽഹറോദിലെ നാഷനൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികളിലെ കോഴിക്കോട് സ്വദേശികളായ മൂന്നു പേർ നാട്ടിലെത്തി.
മുണ്ടിക്കൽ താഴം സ്വദേശി മുഹമ്മദ് മിഥിലാജ്, പൊക്കുന്ന് സ്വദേശി മുഹമ്മദ് ഷാദിൽ, വടകര സ്വദേശി അമർ ശങ്കർ എന്നിവരാണ് കോഴിക്കോട്ടുകാർ. ഡിസംബർ ഒമ്പതിനാണ് ബിരുദപഠനത്തിനായി ഇവർ യുെക്രയിനിലെത്തിയത്. രണ്ടാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയ സമയത്താണ് യുദ്ധം പൊട്ടിപ്പുറപ്പട്ടത്. ഉൽഹറോദിൽ കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ ക്ഷാമമില്ലായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് സർവകലാശാല അധികൃതർ ഏർപ്പാടാക്കിയ ബസിൽ സംഘം ഹംഗറിയുടെ തലസ്ഥാനമായ ബുഡപെസ്റ്റിലെത്തിയത്. ഇന്ത്യൻ അംബാസഡർ അടക്കമുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു. കാര്യമായ ബുദ്ധിമുട്ടില്ലാതെ നാട്ടിലെത്താൻ പറ്റിയതിെൻറ സന്തോഷമുണ്ട്.
രണ്ടാം സെമസ്റ്ററിൽ ക്ലാസുകൾ ഇനി ഓൺലൈനിലായിരിക്കും. പ്രശ്നങ്ങളെല്ലാം തീർന്ന് തിരിച്ചുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. യുക്രെയ്ൻ ഇൗ പോരാട്ടത്തിൽ പിടിച്ചുനിൽക്കുമെന്ന് കരുതുന്നതായും വിദ്യാർഥികൾ പറഞ്ഞു. ഡൽഹിയിൽനിന്ന് സംസ്ഥാന സർക്കാറിെൻറ ചെലവിലാണ് ഇവർ കരിപ്പൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.