കോഴിക്കോട്: ജില്ലയിലെ എട്ട് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനെ തൃശൂർ സിറ്റിയിലേക്ക് മാറ്റി പകരം കെ.ഇ. പ്രേമചന്ദ്രനെയും സിറ്റി സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷിനെ പയ്യന്നൂരിലേക്ക് മാറ്റി പകരം പി.കെ. ധനഞ്ജയ ബാബുവിനെയും നിയമിച്ചു.
ടൗൺ അസി. കമീഷണർ പി. ബിജുരാജിനെ മാനന്തവാടിയിലേക്ക് മാറ്റി പകരം കെ.ജി. സുരേഷിനെയും ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിനെ കൊണ്ടോട്ടിയിലേക്ക് മാറ്റി പകരം സിജു കെ. എബ്രഹാമിനെയും കൺട്രോൾ റൂം അസി. കമീഷണർ കെ.ജെ. പീറ്ററിനെ ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി പകരം സജേഷ് വാഴവളപ്പിലിനെയും നിയമിച്ചു.
പേരാമ്പ്ര ഡിവൈ.എസ്.പി എം.സി. കുഞ്ഞിമോയിൻ കുട്ടിയെ ഇരിങ്ങാലക്കുടയിലേക്കും വടകര റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജി. ബാലചന്ദ്രനെ വയനാട്ടിലേക്കും താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയെയും മാറ്റി.
കെ.എം. ബിജു, ജോഷി ജോസഫ്, വി.എ. കൃഷ്ണദാസ് എന്നിവരാണ് പേരാമ്പ്ര, വടകര സ്പെഷൽ ബ്രാഞ്ച്, താമരശ്ശേരി എന്നിവിടങ്ങളിലെ പുതിയ ഡിവൈ.എസ്.പിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.