പുതിയങ്ങാടി: സർക്കാർ നൽകുന്ന സൗജന്യ കിറ്റിലെ സാധനങ്ങളിൽ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചതിന്റെ പേരിൽ പരാതിക്കിടയാക്കിയ ആളെ ജോലിക്ക് തിരിച്ചെടുത്തതോടെ മറ്റൊരാളുടെ തൊഴിൽ നഷ്ടമായതായി പരാതി.
കുണ്ടൂപറമ്പ് മാവേലി സ്റ്റോറിലെ മാനേജറും ദിവസവേതന തൊഴിലാളിയായ സ്ത്രീയും ചേർന്ന് നടത്തിയ ക്രമക്കേട് വാർത്തയാകുകയും മാനേജറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സ്ത്രീ ജോലിക്ക് വരാതിരിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ദിവസം മുതൽ പരാതിക്കിടവരുത്തിയ സ്ത്രീ വീണ്ടും കുണ്ടൂപറമ്പിലെ മാവേലി സ്റ്റോറിൽതന്നെ ജോലിയിൽ പ്രവേശിക്കുകയും അതേ മാവേലി സ്റ്റോറിൽ എട്ടുവർഷമായി ദിവസവേതന തൊഴിലാളിയായിരുന്ന കുണ്ടൂപറമ്പ് സ്വദേശിനിയായ മറ്റൊരു സ്ത്രീയെ പിരിച്ചുവിടുകയും ചെയ്തതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.