മാവൂർ: ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബനാറസ് ബസിലെ കണ്ടക്ടർ കൽപള്ളി സ്വദേശി മുഹമ്മദ് സിനാനെയാണ് (22) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ സൗഹൃദ സംഭാഷണം നടത്തുകയും പിന്നീട് സീറ്റിൽ പെൺകുട്ടിയുടെ അടുത്തിരുന്ന് ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവം ആരോടും പറയരുതെന്ന് ഇയാൾ പറഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് ഭയന്നുപോയ കുട്ടി വിവരം കൂട്ടുകാരിയോടും മാതാവിനോടും പറയുകയായിരുന്നു.
പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ് ജയിലിലടച്ചു. മാവൂർ എസ്.ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനൻ, സിവിൽ പൊലീസ് ഓഫിസർ നിഗില എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്. ബസും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.