മാവൂർ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ആറ് കോടി ചെലവിൽ പരിഷ്കരിച്ച കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുമാണ് പ്രതിഷേധം.
മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കണ്ണിപറമ്പ് റോഡിൽനിന്ന് മാവൂർ-കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന പഴയ ദീദ ടാക്കീസിനുസമീപത്തുവെച്ചാണ് കരിങ്കൊടി കാണിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. അസീസ്, മാവൂർ മണ്ഡലം പ്രസിഡന്റ് ഒ.പി. സമദ്, കെ.ഇ. ഷബീർ, മുജ്തബ് ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.