നാദാപുരം: തോട്ടിൽ മുങ്ങിത്താണ മൂന്നു വയസ്സുകാരന് ഒമ്പതുകാരിയുടെ ധീരതയിൽ ജീവൻ തിരിച്ചുകിട്ടി. ചെക്യാട് ചെറുവത്താഴത്തോട്ടിൽ വീണ വേങ്ങോൽ മൂസയുടെയും സക്കീനയുടെയും മൂന്നു വയസ്സുകാരനായ മകൻ മുഹമ്മദിനെയാണ് ഒമ്പതുകാരി മയൂഖ സാഹസികമായി രക്ഷപ്പെടുത്തി നാടിന് അഭിമാനമായത്.
തോട്ടിൽ കുളിക്കാനിറങ്ങിയ സഹോദരന്മാർക്കൊപ്പം വീട്ടുകാരറിയാതെ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു മുഹമ്മദ്. തോടിെൻറ താഴ്ന്ന ഭാഗത്ത് സഹോദരനടക്കം കുളിക്കുന്നതിനിടെ തോടിനോട് ചേർന്ന കല്ലിൽ കയറി കാഴ്ചകൾ കണ്ട് ഇരിക്കുകയായിരുന്നു മുഹമ്മദ്.
ഈ സമയം മയൂഖയും സഹോദരിയും തോട്ടിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മുഹമ്മദ് ഉറക്കംതൂങ്ങി തോട്ടിലേക്ക് വീണ് ഒഴുകിപ്പോയി. മയൂഖ നീന്തിയെത്തി വെള്ളത്തിൽ മുങ്ങിത്താണ കുട്ടിയെ സാഹസികമായി കരക്കെത്തിച്ചു. കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രഥമ ശുശ്രൂഷ നൽകി. ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ നാലാംതരം വിദ്യാർഥിനിയായ മയൂഖ വേങ്ങോൽ മനോജൻ-പ്രേമ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.