കൊയിലാണ്ടി: അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കാട്ടിലപ്പീടികയിൽ നടന്നുവരുന്ന സമരത്തിന് കൂടുതൽ ഊർജം പകർന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കറിന്റെ വരവ്. രാവിലെ ഒമ്പതുമണിയോടെ എത്തിയ അവരെ താളമേളങ്ങളുടെ അകമ്പടിയോടെ സത്യഗ്രഹവേദിയിലേക്ക് ആനയിച്ചു.
നർമദ ബച്ചാവോ ആന്ദോളൻ സമരനേതാവ് ദേവ് റാമും കൂടെയുണ്ടായിരുന്നു. കെ-റെയിൽ വരുമ്പോൾ കിടപ്പാടം നഷ്ടമാകുന്നവരിൽ ചിലരെയും സന്ദർശിച്ചു. സത്യഗ്രഹം തിങ്കളാഴ്ച 466 ദിവസം പിന്നിട്ടു. വിവിധ മേഖലകളിലെ പ്രശസ്തർ ഇതിനകം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സത്യഗ്രഹവേദിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.