മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​െൻറ നേതൃത്വത്തിൽ ജനകീയ സദസ്സും വാർഡ്തല അദാലത്തും; അപേക്ഷ 30 വരെ

കോ​ഴി​ക്കോ​ട്: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും മു​ൻ​കൂ​ട്ടി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജ​ന​കീ​യ സ​ദ​സ്സും വാ​ർ​ഡ്ത​ല അ​ദാ​ല​ത്തും സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ദാ​ല​ത്തി​ലേ​ക്ക് മേ​യ്‌ 30 വ​രെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 10, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വാ​ർ​ഡ്ത​ല അ​ദാ​ല​ത്തി​ലേ​ക്ക് എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ൽ നേ​രി​ട്ടോ കൗ​ൺ​സി​ല​ർ​മാ​ർ മു​ഖേ​ന​യോ mlakkdsouth@gmail.com ഇ-​മെ​യി​ൽ വ​ഴി​യോ മു​ൻ​കൂ​ട്ടി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം.

ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, അ​തി​ർ​ത്തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണം, ഭൂ​മി കൈ​യേ​റ്റം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം നി​ര​സി​ക്ക​ൽ, ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണം, ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​യ വി​വാ​ഹ/​പ​ഠ​ന ധ​ന​സ​ഹാ​യം, ക്ഷേ​മ പെ​ൻ​ഷ​ൻ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം, സാ​മൂ​ഹി​ക​സു​ര​ക്ഷ പെ​ൻ​ഷ​ൻ, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, തെ​രു​വു​നാ​യ് സം​ര​ക്ഷ​ണം-​ശ​ല്യം, അ​പ​ക​ടം സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത്, അ​തി​ർ​ത്തി​ത്ത​ർ​ക്ക​ങ്ങ​ളും വ​ഴി ത​ട​സ്സ​പ്പെ​ടു​ത്ത​ലും വ​യോ​ജ​ന സം​ര​ക്ഷ​ണം, തെ​രു​വു​വി​ള​ക്കു​ക​ൾ, കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, പൊ​തു​ജ​ല സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ളും, റേ​ഷ​ൻ കാ​ർ​ഡ്, വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ, അ​പേ​ക്ഷ​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, ശാ​രീ​രി​ക-​ബു​ദ്ധി-​മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സം, ധ​ന​സ​ഹാ​യം, പെ​ൻ​ഷ​ൻ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ.

കെ.​സി.​എം.​എ യു.​പി സ്കൂ​ൾ കാ​ച്ചി​ലാ​ട്ട്, ജി.​വി.​എ​ച്ച്‌.​എ​സ്.​എ​സ് ആ​ഴ്ച​വ​ട്ടം, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് പ​യ്യാ​ന​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8891947247, 9895626515, 7592952759, 7012637001 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Minister Ahmed Devarkovil Ward Adalat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.