നാദാപുരം: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് അപേക്ഷ സമർപ്പണം ആരംഭിച്ചു. വില്ലേജ് ഓഫിസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്കാണ് സ്കോ
ളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക. ഇതിനായി റവന്യൂ വകുപ്പിൽനിന്നും വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. നേരത്തേ വരുമാനം രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയായിരുന്നു. കഴിഞ്ഞവർഷമാണ് വില്ലേജ് ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രം ഉത്തരവിറക്കിയത്.
സർട്ടിഫിക്കറ്റ് ലഭിക്കാനായി വില്ലേജ് ഓഫിസുകളിൽ ദിവസവും നൂറുകണക്കിന് അപേക്ഷകളാണ് എത്തുന്നതെന്ന് നാദാപുരത്തെ ഒരു ജീവനക്കാരൻ പറഞ്ഞു. അപേക്ഷകളുടെ നിജസ്ഥിതി മനസ്സിലാക്കി സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ കൊടുത്ത് തീർക്കാൻ ജീവനക്കാർ പ്രയാസപ്പെടുകയാണ്. ആയിരം രൂപയാണ് ഒന്നുമുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുകയായി ഒരു വർഷത്തിൽ ലഭിക്കുക. അടുത്തമാസം 15 വരെയാണ് അപേക്ഷ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.