എലത്തൂർ: പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. ശനിയാഴ്ച വൈകീട്ട് ‘സിദ്ധിവിനായക’ എന്ന ബോട്ടിൽ 12 പേരോടൊപ്പം മത്സ്യബന്ധനത്തിനു പോയ ആലപ്പുഴ സ്വദേശി രതീഷിനു (40) വേണ്ടിയുള്ള തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു.
മത്സ്യത്തൊഴിലാളികളും കൊയിലാണ്ടിയിൽനിന്നുപോയ മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണെന്ന് എലത്തൂർ തീരദേശ പൊലീസ് എസ്.ഐ ബാവരഞ്ജിത്ത് അറിയിച്ചു.
ശനിയാഴ്ച അർധരാത്രിയോടെ വലവിരിച്ച് മറ്റു തൊഴിലാളികൾക്കൊപ്പം വിശ്രമിച്ചതായിരുന്നു രതീഷ്. പുലർച്ച എഴുന്നേറ്റു നോക്കുമ്പോൾ രതീഷിനെ ബോട്ടിൽ കണ്ടില്ല. അദ്ദേഹത്തിന്റെ വസ്ത്രവും മറ്റും ബോട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് എലത്തൂർ തീരദേശ പൊലീസിൽ അറിയിക്കുകയായിരുന്നു. കൊയിലാണ്ടിക്കു സമീപം 20 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.