നന്മണ്ട: നന്മണ്ട-നരിക്കുനി റോഡിൽ മൂലേം മാവ് അപകടമേഖലയായി മാറുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബാലുശ്ശേരിയിൽനിന്നു വരുകയായിരുന്ന കാർ മരത്തിലിടിച്ച് കാറിന്റെ മുൻഭാഗവും നമ്പർ പ്ലേറ്റും തകർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഇവിടെയുണ്ടായ വാഹന അപകടങ്ങൾ രണ്ടു ഡസനോളം വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപകടത്തിൽ പരിക്കുപറ്റിയവരിൽ അംഗവൈകല്യം സംഭവിച്ചവരുമുണ്ട്. നന്മണ്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂലേം മാവ് എത്തുമ്പോഴാണ് നരിക്കുനി റോഡിലേക്ക് തിരിയുന്നത്. ഇവിടെനിന്നാണ് വാഹനങ്ങൾ വഴുതിപ്പോകുന്നത്. റോഡരികിലെ താഴ്ചയും വളവും അപകട സാധ്യതക്ക് ആക്കം കൂട്ടുന്നു. വഴുതിപ്പോകുന്ന വാഹനങ്ങൾ പലപ്പോഴും റോഡരികിലെ മതിൽ തകർക്കുകയോ അല്ലെങ്കിൽ തണൽമരത്തിന് ഇടിച്ച് നിൽക്കുകയോ ചെയ്യാറാണ് പതിവ്.
റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാതെ ഇവിടെയുണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം അമ്പലപ്പൊയിൽ സ്കൂളിനടുത്ത് നിർമാണപ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾ നാട്ടുകാർ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മൂലേം മാവിൽ കൊണ്ടുവന്ന് അപകടമേഖല ബോധ്യപ്പെടുത്തിയിരുന്നു. റോഡരികിലെ പ്രശ്നങ്ങളും ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അപകടം ഒഴിവാക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ മരാമത്ത് മന്ത്രിക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.