കോഴിക്കോട്: കല്ലുത്താൻ കടവ് ഫ്ലാറ്റിലേക്ക് കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കാൻ നഗരസഭ തീരുമാനം. കിഴക്കെ നടക്കാവ് സത്രം കോളനി, സ്റ്റേഡിയം ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ താമസിക്കുന്ന നഗരസഭയിലെ ശുചീകരണ െതാഴിലാളികളെയാണ് കല്ലുത്താൻ കടവ് ഭവന സമുച്ചയത്തിലെ ഒഴിവുള്ള ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കുക.
സ്റ്റേഡിയത്തിലെയും നടക്കാവിലെയും സ്ഥലങ്ങളിൽ വികസന പദ്ധതികൾ തുടങ്ങാനാണ് നഗരസഭ തീരുമാനം. മാറ്റിപ്പാർപ്പിക്കുന്നതിനെപ്പറ്റി തിങ്കളാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും. ഇപ്പോൾ 87 പേർക്കാണ് ഫ്ലാറ്റ് നൽകിയത്. പുതിയ കുടുംബങ്ങളെ പാർപ്പിക്കാനുള്ള നടപടികൾക്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കല്ലുത്താൻ കടവ് സമുച്ചയത്തിൽ ഒഴിവുള്ള 41ഫ്ലാറ്റിലാണ് പുതിയ താമസക്കാർ വരുക. പുതിയ താമസക്കാരുടെ ലിസ്റ്റിൽ നിന്ന് സ്വന്തമായി വീടുള്ളവർ, ജീവിച്ചിരിപ്പില്ലാത്തവർ,സർവിസിൽനിന്ന് വിരമിച്ചവർ, ഇപ്പോഴത്തെ സ്ഥലത്ത് അനധികൃതമായി താമസിച്ചുവരുന്നവർ എന്നിവരെ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
താൽക്കാലികമായാണ് പുനരധിവാസം. നിലവിൽ 19 കുടുംബങ്ങളാണ് സത്രം കോളനിയിലും നടക്കാവ് കോളനിയിലുമായി താമസിക്കുന്നത്. ഇവരിൽനിന്ന് അനർഹരെ ഒഴിവാക്കും. ഫ്ലാറ്റ് അനുവദിക്കാൻ പുറത്തുനിന്നുള്ള അപേക്ഷകളും ലഭിച്ചിട്ടുണ്ട്.ഒഴിവുള്ള ഭവനങ്ങൾക്കായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച 44 അപേക്ഷകളിൽ 28 എണ്ണത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
നിരാലംബരും രോഗികളും മറ്റ് ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും ഇവരിൽ ഉള്ളതായാണ് റിപ്പോർട്ട്. ഇവർക്ക് താമസസൗകര്യം അനുവദിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കല്ലുത്താൻകടവിൽ ദുരിതത്തിൽ കഴിഞ്ഞ കോളനിവാസികൾക്ക് 1.84 ഏക്കറിൽ 6905 ചതുരശ്ര മീറ്ററിൽ എട്ട് നിലകളിൽ 12 കോടിയോളം രൂപ ചെലവിലുള്ള ഭവന സമുച്ചയം കഴിഞ്ഞ നവംബർ രണ്ടിനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.