നന്മണ്ട: ഇത്തവണ എ.യു.പി.സ്കൂൾ പ്രവേശനോത്സവം അമ്മക്കുടകളാൽ വർണപ്പകിട്ടേകും. കുട്ടികളുടെ അമ്മമാർ തികഞ്ഞ ആത്മസംതൃപ്തിയിലാണ്. അവർക്കിന്ന് ഒരു തൊഴിൽ പഠിച്ചതിന്റെ അഭിമാനമുണ്ട്.
എ.യു.പി.സ്കൂളിന്റെ ഇനീഷ്യേറ്റിവ് എ.യു.പി പദ്ധതിയുടെ ഭാഗമായി സ്വയംപര്യാപ്തതക്ക് ഒരു തൊഴിലറിവ് നേടിയവരാണിവർ. പരിശീലനം നേടിയ അമ്മമാർ സ്കൂൾ പ്രവേശനോത്സവത്തിൽ തങ്ങൾ നിർമിച്ച കുടകൾ കുഞ്ഞുങ്ങൾക്ക് നൽകും. വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതിനാൽ വർണക്കുടകൾക്ക് ആവശ്യക്കാരേറെയാണ്.
സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് അമ്മമാരുടെ പേരുവിവരം ശേഖരിച്ചാണ് കുടകൾ വാങ്ങുന്നത്. പ്രവൃത്തിപഠന അധ്യാപിക രേഖയാണ് പരിശീലക. നിലവിലെ കുട്ടികളുടെ അമ്മമാർ മുഴുവനും തൊഴിൽ നൈപുണ്യം നേടിക്കഴിഞ്ഞു. പുതുതായി പ്രവേശനം നേടുന്ന കുട്ടികളുടെ അമ്മമാർക്കാണ് ഇനി പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.