തോ​ട്ടു​മു​ക്കം-​മ​ര​ഞ്ചാ​ട്ടി റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

സ്വകാര്യ കമ്പനിക്കായി റോഡ് പൊളിച്ചതായ പരാതി; പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി

മുക്കം: നിർമാണത്തിലെ അപാകതയും സ്വകാര്യ ടെലികോം കമ്പനിക്കായി അശാസ്ത്രീയമായി കുത്തിപ്പൊളിച്ചതും മൂലം തകർന്ന റോഡിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ടെലികോം അധികൃതരും പരിശോധന നടത്തി. മലയോര മേഖലയിലെ പ്രധാന റോഡുകളിലൊന്നായ തോട്ടുമുക്കം-മരഞ്ചാട്ടി റോഡിലാണ് അസി. എൻജിനീയർ ആദർശിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

കോടികൾ മുടക്കി നവീകരിച്ച റോഡ് പല ഭാഗത്തും തകർന്നതായും അപകട ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ബാലകൃഷ്ണൻ തോട്ടുമുക്കം വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പരിശോധന. അസിസ്റ്റൻറ് എൻജിനീയറുടെ പരിശോധനയിൽ പരാതി ശരിയാണെന്ന് തെളിഞ്ഞതായും ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്നുമാണ് വിവരം. പ്രശ്നങ്ങൾ പരിഹരിച്ച് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Complaint about demolition of road for private company-Public works officials conducted the inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.