നീർനായുടെ കടിയേറ്റുണ്ടായ പരിക്കുകൾ
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായുടെ ആക്രമണം. തിരുവോണ ദിവസം രാവിലെ കുളിക്കുന്നതിനിടയിൽ കുട്ടിക്കും യുവാവിനും ചൊവ്വാഴ്ച വയോധികനുമടക്കം മൂന്നു പേർക്കാണ് കടിയേറ്റത്. മംഗലശ്ശേരി തോട്ടത്തിൽ ഇയ്യത്തിങ്ങൽ മുഹമ്മദ് നാജി (11), പുൽപറമ്പ് വി.പി. നിസാമുദ്ദിൻ, വെസ്റ്റ് കൊടിയത്തൂർ ചാലക്കൽ കടവിൽ ആലി ഹസ്സൻ എന്നിവർക്കാണ് കടിയേറ്റത്.
രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആലി ഹസ്സൻ കൊടിയത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. തോട്ടത്തിൽ കടവിൽ കുളിക്കുന്നതിനിടയിലാണ് നാജിയെയും നിസാമുദ്ദീനിനെയും കാലിലും കാൽമുട്ടിനും കടിച്ച് പരിക്കേൽപിച്ചത്.
ചേന്ദമംഗലൂർ, കൊടിയത്തൂർ, കാരശ്ശേരി ഭാഗങ്ങളിൽ ആറു മാസത്തിനിടയിൽ 10 പേർക്കാണ് ഇരുവഴിഞ്ഞിപ്പുഴയുടെ പല മേഖലകളിൽ നിന്ന് നീർനായുടെ കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.