കോഴിക്കോട്: ജില്ല, മണ്ഡലം നേതാക്കളുടെ ഗ്രൂപ് പ്രവർത്തനത്തിലും കുടിപ്പകയിലും പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് രാജിവെച്ചതായി മുസ്ലിം ലീഗ് മൂഴിക്കൽ വാർഡ് കമ്മിറ്റി ചെയർമാൻ വി.പി. മുഹമ്മദ് അഷ്റഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തേ ജില്ല ഒാഫിസ് നിർമാണത്തിന് സമാഹരിച്ച ഫണ്ടിൽനിന്ന് 7.50 ലക്ഷം രൂപ വഴിവിട്ട് െചലവഴിക്കുന്ന സ്ഥിതിയുണ്ടായി.
നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നതുമുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്തതുകാരണം നേരത്തേ നിരവധി പേർ രാജിവെച്ചിരുന്നു. മാറിനിന്നവരെയും നോർത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാനെയും മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ജില്ല കമ്മിറ്റി ഇടപെട്ട് നിർദേശം നൽകിയിട്ടും പലനേതാക്കളും ഇതിന് വിപരീതമായ കാര്യങ്ങളാണ് െചയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.പി. അബൂബക്കർ, കെ. അബ്ദുൽ നാസർ, പി. കാസിം എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.