പേരാമ്പ്ര: പേരാമ്പ്രയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകെൻറ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹത. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി ബൈപാസ് റോഡില്‍ ബൈത്തുല്‍ ഇസയില്‍ പി.സി. ഇബ്രായിയുടെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ച ഒരു മണിയോടെ ബോംബ് എറിഞ്ഞത്.
ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ വീടിെൻറ മുന്‍വശത്തെ ചുമരും ജനലും തകര്‍ന്നു. ഈ സമയം ഇബ്രായിയും ഭാര്യ ഷെറീനയും ഭാര്യ മാതാവ് കുഞ്ഞായിഷയുമാണ് വീട്ടിലുണ്ടായിരുന്നത്. സ്ഫോടക വസ്തു എറിഞ്ഞ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഇബ്രാഹിമിെൻറ 68 വയസ്സുള്ള ഭാര്യ മാതാവ് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട് മൊത്തം കുലുങ്ങിയതായി വീട്ടുകാര്‍ പറഞ്ഞു. വാഹനങ്ങള്‍ വരുന്നതോ പോവുന്നതോ ആയ ശബ്ദമൊന്നും കേട്ടില്ല. ഒരുമണിവരെ സമീപത്തെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നു. ഇത് അണഞ്ഞ സമയം നോക്കി വീടിന് നേരെ അക്രമണം നടത്തിയതായും ഇബ്രായി പറഞ്ഞു.
പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടര്‍ കെ. സുമിത്ത്കുമാറിെൻറ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. സ്ഫോടനത്തിന് ഉപയോഗിച്ചത് സ്റ്റീല്‍ ബോംബാണെന്ന് കരുതുന്നു. പയ്യോളിയില്‍നിന്ന് ഡോഗ് സ്ക്വാഡും വടകരനിന്ന് ബോംബ് സ്ക്വാഡും എത്തി പരിശോധന നടത്തി. പൊലീസ് നായ ടൈസണ്‍ വീടിന് നാലുവശവും ചുറ്റി സ്ഫോടനമുണ്ടായിടത്ത് തന്നെ വന്നുനിന്നു.
ബ്ലോക്ക് പഞ്ചായത്തംഗം ശശികുമാര്‍ പേരാമ്പ്ര, പഞ്ചായത്തംഗങ്ങളായ പി. ജോന, കെ.എം. ഷൈനി, കെ.എം. റീന, മുന്‍ എം.എല്‍.എമാരായ എ.കെ. പത്മനാഭന്, കെ. കുഞ്ഞമ്മദ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്, നിയോജക മണ്ഡലം പ്രസിഡൻറ് എസ്.കെ. അസ്സയിനാര്‍, ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.