നാദാപുരം: സി.ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇരിങ്ങണ്ണൂർ സ്വദേശികളായ അർജുൻ വട്ടക്കാവിൽ, കുതിരായടത്തിൽ അശ്വന്ത്, ഇയ്യനോത്ത് അക്ഷയ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് എടച്ചേരിയിൽ വെച്ച് നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട മൂവർസംഘം നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തി വീണ്ടും സംഘർഷം ഉണ്ടാക്കുകയായിരുന്നു. ഇതിനിടയിൽ എടച്ചേരിയിലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം ആശുപത്രിയിൽ എത്തിയ എടച്ചേരി സി.ഐ ജോഷി ജോസിനെയും പൊലീസുകാരനെയും ഇവർ ആക്രമിച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രി നാദാപുരം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലും പരാക്രമം തുടർന്ന പ്രതികൾ ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകൾ വലിച്ചെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സംഘത്തിൽപെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, ആശുപത്രിയിൽ പരാക്രമം നടത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്തിട്ടും പരാതി നൽകാത്ത ആശുപത്രി അധികൃതരുടെ നടപടിയിൽ വ്യാപക പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ യൂത്ത് ലീഗ് നേതൃയോഗം സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.