സി.​പി.​എം നേ​താ​ക്ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ജീ​പ്പും ഡ്രൈ​വ​ർ അ​നീ​ഷും 

സി.പി.എം നേതാക്കളെ ഇടിച്ചുവീഴ്ത്തിയ ജീപ്പ് കസ്റ്റഡിയിൽ; ഡ്രൈവർ അറസ്റ്റിൽ

നാ​ദാ​പു​രം: തൂ​ണേ​രി ബാ​ല​വാ​ടി​യി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ർ​ത്താ​തെ​പോ​യ ജീ​പ്പ് ക​സ്റ്റ​ഡി​യി​ൽ. ഡ്രൈ​വ​ർ വ​യ​നാ​ട് ത​ല​പ്പു​ഴ ആ​ലാ​റ്റി​ൽ സ്വ​ദേ​ശി പു​ന്ന​ക്ക​ര അ​നീ​ഷി​നെ (35) അ​റ​സ്റ്റ് ചെ​യ്തു.

നാ​ദാ​പു​രം സി.​ഐ ഇ.​വി. ഫാ​യി​സ് അ​ലി ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട് പെ​രി​യ സ്വ​ദേ​ശി തൊ​ഴു​തു​ങ്ക​ൽ സു​ധാ​ക​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ13. ഇ. 4831 ​ന​മ്പ​ർ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ജൂ​ൺ 11ന് ​വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സി.​പി.​എം തൂ​ണേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ബാ​ബു, മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കു​ട്ട​ങ്ങാ​ത്ത് ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ തൂ​ണേ​രി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ യോ​ഗം ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ദാ​പു​രം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ജീ​പ്പ് ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ർ​ത്താ​തെ​പോ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​യ​നാ​ട് പേ​രി​യ​യി​ൽ​നി​ന്ന് ക​ക്ക​ട്ട്കൈ​വേ​ലി​യി​ലെ മാ​താ​വി​ന്റെ വീ​ട്ടി​ലെ​ത്തി മാ​താ​വി​നൊ​പ്പം സ​ഹോ​ദ​രി​യു​ടെ കോ​ട്ടേ​മ്പ്ര​ത്തെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് അ​നീ​ഷി​ന്റെ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. അ​പ​ക​ട​ത്തി​നു​ശേ​ഷം കോ​ട്ടേ​മ്പ്ര​ത്ത് താ​മ​സി​ച്ച അ​നീ​ഷ് പി​റ്റേ​ദി​വ​സം ത​ല​ശ്ശേ​രി വ​ഴി വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് ക​ർ​ണാ​ട​ക പു​ട്ട​യി​ലെ​ത്തി ജീ​പ്പി​ൽ രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ജീ​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ദാ​പു​രം പൊ​ലീ​സ് ര​ണ്ടാ​ഴ്ച​യാ​യി നാ​ദാ​പു​രം, ക​ല്ലാ​ച്ചി, ക​ക്ക​ട്ട്, തൂ​ണേ​രി ടൗ​ണു​ക​ളി​ലെ നൂ​റി​ലേ​റെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. ഒ​ടു​വി​ൽ ക​ക്ക​ട്ട് -കൈ​വേ​ലി റോ​ഡി​ലെ ഒ​രു ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വാ​യ​ത്.

സ​ബ് ഇ​ൻ​സ് പെ​ക്ട​ർ വി. ​സ​ജീ​വ​ൻ, എ.​എ​സ്.​ഐ മ​നോ​ജ് രാ​മ​ത്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. ല​തീ​ഷ്, ഇ. ​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.