നാദാപുരം: ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിൽ എടക്കുടിയിൽ പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിന് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകനും നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. പ്രവീൺ കുമാറിെൻറ ഒന്നാം ബൂത്തിലെ ഏജൻറുമായിരുന്ന എടക്കുടി ഇ.കെ. അബൂബക്കറിെൻറ ഫാമിലി മിനി സൂപ്പർ മാർക്കറ്റിനാണ് ബുധനാഴ്ച പുലർച്ച ഒരു മണിയോടെ അജ്ഞാതർ തീയിട്ടത്. രണ്ടര മാസം മുമ്പാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. മുൻവശത്തെ ഇരുമ്പ് ഗ്രിൽസിനുള്ളിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. പുറത്തെ വരാന്തയിൽ സൂക്ഷിച്ച ഫ്രീസർ, പലവ്യഞ്ജനങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിെൻറ ചുവരിനും കേടുപാട് പറ്റി.
സമീപവാസികൾ ബഹളം െവച്ചതിനെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണച്ചതിനാൽ വ്യാപക നാശം ഒഴിവായി. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി അബൂബക്കർ പറഞ്ഞു. വൈകീട്ട് ഏേഴാടെ തൊട്ടടുത്ത പെരിങ്ങത്തൂരിലും പരിസരങ്ങളിലും യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിെൻറ വിലാപയാത്ര കഴിഞ്ഞു തിരിച്ചുവരുന്നവർ സി.പി.എം ഓഫിസിനും മറ്റ് സ്ഥാപനങ്ങൾക്കും നേരെ വ്യാപക അക്രമം നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയാണ് തീവെപ്പ് എന്നാണ് കരുതുന്നത്. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
അഹ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, യു.പി. മൂസ, ആർ.ടി. ഉസ്മാൻ, യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം എന്നിവർ സ്ഥലം സന്ദർശിച്ചു. കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.