കോഴിക്കോട്: ഗുരുതര അണുബാധയെ (എ.ആർ.ഡി.എസ്) തുടർന്ന് ചികിത്സയിലുള്ള രണ്ടുവയസ്സുകാരൻ കാരുണ്യം തേടുന്നു. കോർപറേഷൻ 37ാം വാർഡ് പന്നിയങ്കരയിലെ രാംഗോപാലിെൻറ മകൻ അദ്വികാണ് സഹായം തേടുന്നത്. അണുബാധയെ തുടർന്ന് ചെന്നൈ റില ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിലുള്ള കുട്ടിയുടെ ചികിത്സക്ക് മുപ്പതു ലക്ഷം രൂപ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
സെയിൽസ്മാനായ രാംഗോപാലിന് ഇത്രയും ഭീമമായ തുക കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കോർപറേഷൻ കൗൺസിലർ കെ. നിർമല ചെയർപേഴ്സനും ഒ. രാജഗോപാൽ കൺവീനറും സഞ്ജയ് ട്രഷററുമായി നാട്ടുകാർ അദ്വിക് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. കമ്മിറ്റിയുടെ േപരിൽ എസ്.ബി.ഐ തിരുവണ്ണൂർ ശാഖയിൽ 40473522566 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: SBIN0008268. ഫോൺ: 9447070933, 9633944685.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.