വെള്ളിമാട്കുന്ന്: പതിനൊന്നുകാരിയായ ആതിര മോളുടെ ജീവൻ നിലനിർത്താൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പൂളക്കടവ് കുരിക്കൾ മഠം പറമ്പിൽ മേഘനാഥെൻറയും ഷൈലജയുടെയും മകൾ ആതിരമോൾക്ക് പ്യൂർ റെഡ് സെൽ അപ്ലീഷ്യ (പി.ആർ.സി.എ) എന്ന ഗുരുതര രോഗം ബാധിച്ച് ദുരിതത്തിൽ കഴിയുകയാണ്. കൈയിലുള്ളതെല്ലാം വിറ്റാണ് ഇതുവരെയുള്ള ചികിത്സ തുടർന്നത്. സ്വന്തമായി വീടുപോലുമില്ലാതെ കുടുംബം വാടക വീട്ടിലാണ്. കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനം എങ്ങുമെത്താതായതോടെ ആതിരയുടെ ചികിത്സ പ്രതിസന്ധിയിലായി.
അസുഖത്തിന് എത്രയും പെട്ടെന്ന് മജ്ജ മാറ്റിവെക്കൽ മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടർമാർ അറിയിച്ചത്. വലിയൊരു തുക ഇതിനായി വേണം. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളജിലാണ് ചികിത്സ. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ , മേയർ ഡോ.ബീന ഫിലിപ്, വാർഡ് കൗൺസിലർ. ടി.കെ. ചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും 11ാം വാർഡ് കൗൺസിലർ ഫെനിഷ കെ.സന്തോഷ് ചെയർമാനായും, കെ.ടി. വിനോദ് വർക്കിങ് ചെയർമാനായും രഞ്ജു കൺവീനറായും അജിത്ത് ട്രഷററായും വെള്ളിമാട്കുന്ന് കനറ ബാങ്ക് ശാഖയിൽ ആതിരമോൾ ചികിത്സ സഹായ കമ്മിറ്റി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 110021196357, ഐ.എഫ്.എസ്.സി: CNRB0000839 ഗൂഗ്ൾ പേ: 7736994915 ഫോൺ പേ: 7736994915.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.