തലക്കുളത്തൂർ: അന്നശ്ശേരിയിൽ നാവക്കോട്ട് താമസിക്കുന്ന കെ.സി. മുഹമ്മദലിയുടെയും കുടുംബത്തിെൻറയും കഥ കരളലിയിക്കുന്നതാണ്. അമിതമായ പ്രമേഹവും കിഡ്നി രോഗവും ബാധിച്ച് മുഹമ്മദലി തുടർ ചികിത്സയിലിരിക്കെയാണ് ഭാര്യക്കും കടുത്ത രോഗം ബാധിച്ചത്. പേശികളുടെ ചലനശേഷി നഷ്ടപ്പെട്ട് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഭാര്യ. തലച്ചോറിന് ട്യൂമർ ബാധിച്ച് മകനും ഗുരുതരാവസ്ഥയിലാണിപ്പോൾ. മൂന്നുപേർക്കും ചികിത്സക്ക് ലക്ഷങ്ങൾ തന്നെ വേണ്ട അവസ്ഥയിലാണ്.
ചികിത്സ കടബാധ്യത മൂലം വീടും ജപ്തി നടപടികളിലാണ്. തുടർ ചികിത്സക്ക് തുക കണ്ടെത്താനും മുഹമ്മദലിയുടെ കുടുംബത്തെ സഹായിക്കാനുമായി തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. പ്രമീള രക്ഷാധികാരിയായും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ശിവദാസൻ പ്രസിഡൻറ് ആയും സി. ജമാൽ സെക്രട്ടറിയായും സുരാജ് പൊന്നാറമ്മത്ത് ട്രഷറർ ആയും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് അത്തോളി ശാഖയിൽ അക്കൗണ്ട് തുടങ്ങിട്ടുണ്ട്.MUHAMMED ALI KUDUMBA CHIKITHSASAHAYA COMMITEE. A/C : 17100200003480 IFSC : FDRL0001710, GOOGL PAY: 9544516717
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.