കോഴിക്കോട് മെഡി. കോളജിൽ മാലിന്യങ്ങൾ കത്തിക്കാൻ പുതിയ ഇൻസിനെറേറ്റർ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യങ്ങൾ കത്തിക്കുന്നതിനായി പുതിയ ഇൻസിനെറേറ്റർ ഒരുങ്ങി. മെഡിക്കൽ കോളജ് ഗ്രൗണ്ടിനു സമീപത്താണ് ഇൻസിനെറേറ്റർ സ്ഥാപിച്ചത്.

മണിക്കൂറിൽ 150 കിലോഗ്രാം മാലിന്യം നശിപ്പിക്കുന്ന സംവിധാനമാണ് ഒരുങ്ങിയത്. ബയോമെഡിക്കൽ മാലിന്യങ്ങൾ അല്ലാത്ത മറ്റുള്ളവയെല്ലാം ഇവിടെ നശിപ്പിക്കാം. ഇൻസിനറേറ്ററിന് മാത്രം 34 ലക്ഷം രൂപയോളം ചെലവുവന്നിട്ടുണ്ട്. അതുകൂടാതെ ഷെഡും നിർമിച്ചിട്ടുണ്ട്. ആശുപത്രിയിൽ ദിവസേന ശരാശരി 2,000 കിലോഗ്രാം മാലിന്യങ്ങളാണ് ഉണ്ടാകുന്നത്.

അതിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ പാലക്കാടുള്ള ഇമേജിലേക്ക് കൊണ്ടുപോകും. എന്നാൽ, നിലവിൽ മെഡിക്കൽ കോളജ് കോവിഡ് ചികിത്സാലയമായതിനാൽ കോളജിൽ മറ്റു രോഗികൾ കുറവാണ്. അതിനാൽതന്നെ മാലിന്യങ്ങളുടെ അളവും കുറവാണ്. ഇതിൽ കോവിഡ്​ മാലിന്യങ്ങളും ബയോമെഡിക്കൽ മാലിന്യങ്ങളും ഇമേജിലേക്ക് ആണ് കൊണ്ടുപോകുന്നത്.

ബാക്കിയുള്ളവ മാത്രമാണ് മെഡിക്കൽ കോളജിലെ ഇൻസിനെറേറ്റർ കത്തിക്കുക. വ്യാഴാഴ്ച ട്രയൽ റൺ നടത്തി ഇൻസിനെറേറ്റർ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഒന്നുകൂടി ട്രയൽ നടത്തിയ ശേഷം നിത്യ ഉപയോഗത്തിന് വിട്ടുകൊടുക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.