കോഴിക്കോട്: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിൽ കോഴിക്കോട് കടപ്പുറത്ത് പ്രവേശനാനുമതി നൽകാനുള്ള തീരുമാനം അവസാനം മാറ്റി. ഒാപൺ ബീച്ചായതിനാൽ ആളുകെള നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശിപ്പിക്കാനാവില്ലെന്നത് മുൻനിർത്തിയാണ് വീണ്ടും വിലക്കേർപ്പെടുത്തിയതെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സി.പി. ബീന പറഞ്ഞു.
കടപ്പുറങ്ങളിൽ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ല കലക്ടര്‍ സാംബശിവറാവു അനുമതി നല്‍കിയിരുന്നു. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം, നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കണം, വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണം തുടങ്ങിയ നിബന്ധനകളോടെയായിരുന്നു പ്രവേശനാനുമതി. എന്നാൽ, ഇവ കോഴിക്കോട് കടപ്പുറത്ത് പാലിക്കാൻ പ്രയാസമാകുമെന്നത് മുൻനിർത്തി കലക്ടറുടെ അനുമതിയോടെതന്നെ പ്രവേശനനാനുമതി റദ്ദാക്കുകയാണുണ്ടായത്. ഭട്ട്റോഡ് ബീച്ചിലും പ്രവേശനമുണ്ടാവില്ല.
അതേസമയം, ബേപ്പൂർ കടപ്പുറം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. പ്രവേശന കവാടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ബീച്ചിലെത്തുന്നവരുടെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. അരിപ്പാറ വെള്ളച്ചാട്ടം, സരോവരം ബയോപാർക്ക്, കാപ്പാട് ബീച്ച് തുടങ്ങിയവ ഇതിനകം തുറന്നിട്ടുണ്ട്.
പ്രവേശനാനുമതി ലഭിച്ച ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവർ കോവിഡ് പ്രോേട്ടാകോൾ ലംഘിക്കുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.