പാലേരി: ചങ്ങരോത്ത് എഫ്.എച്ച്.സിയിലെ മരുന്നുക്ഷാമം പരിഹരിക്കുക, ജെ.പി.എച്ച് ഒഴിവുകൾ നികത്തുക, ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്, വെൽഫെയർ പാർട്ടി ആഭിമുഖ്യത്തിൽ ചങ്ങരോത്ത് എഫ്.എച്ച്.സിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പാവപ്പെട്ട രോഗികൾക്ക് മരുന്നിനുള്ള ശീട്ട് പുറത്തേക്ക് എഴുതിനൽകുകയല്ലാതെ മറ്റു മാർഗം ഡോക്ടർമാർക്കില്ല.
രോഗികൾ സ്വകാര്യ ഫാർമസികളെ സമീപിക്കേണ്ടിവരുന്നത് തുടരുകയാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ചങ്ങരോത്ത്, വേളം, കൂത്താളി തുടങ്ങിയ പഞ്ചായത്തുകളിൽനിന്നായി നിത്യേന നൂറുകണക്കിന് രോഗികൾ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. കടിയങ്ങാട് സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ട് വർഷം കഴിഞ്ഞിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിഗണന ലഭ്യമായിട്ടില്ല. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. പാളയാട്ട് ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ഇ.ടി. സരീഷ്, അബ്ദുല്ല സൽമാൻ, കെ.എം. ഇസ്മയിൽ, വി.കെ. ഗീത, കെ. മുബഷിറ, എം.കെ. ഫാത്തിമ, കെ.എം. അഭിജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.