കോഴിക്കോട്: കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ജോലി ക്രമീകരണവുമായി സിറ്റി പൊലീസ്. സേനയിലെ മൂന്നിലൊന്ന് ജീവനക്കാരെ റിസർവിൽ നിർത്തുകയാണ് െചയ്യുന്നത്. ഇവർ ഒാഫിസിൽ വരേണ്ടതില്ല. എന്നാൽ, വീട്ടിൽനിന്ന് േജാലികൾ നിർവഹിക്കണം. ഒാൺലൈനായും മറ്റും െചയ്യുന്ന ജോലികളാണ് കൂടുതലായി നൽകുക. അതേസമയം, ഇവർക്ക് പുറത്തുപോകുന്നതിനും പൊതുപരിപാടികളിൽ പെങ്കടുക്കുന്നതിനുമെല്ലാം വിലക്കുണ്ട്. സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് ഡി.സി.പി, അസി. കമീഷണർമാർ എന്നിവരുമായി കൂടിയാലോചിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയത്.
ഒരാഴ്ച വീതമാണ് മൂന്നിലൊന്ന് ജീവനക്കാരെ റിസർവിൽ നിർത്തുന്നത്. നഗര പരിധിയിൽ ദിവസേനയെന്നോണം കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ഏതെങ്കിലും ഒാഫിസിലെ ഒരു ഉദ്യോഗസ്ഥന് രോഗബാധയുണ്ടായാൽ ഒാഫിസ് അടച്ച് മുഴുവൻ ജീവനക്കാരും ക്വാറൻറീനിൽ പോേവണ്ട അവസ്ഥയുമാണുള്ളത്. മാത്രമല്ല ട്രാഫിക്കും ആളുകൾ കൂടുതലെത്തുന്നതും നിയന്ത്രിക്കുന്നതിന് ചുമതലപ്പെട്ട പൊലീസുകാരിൽ പലരും ദിവസവും നിരവധിപേരുമായാണ് സമ്പർക്കമുണ്ടാവുന്നത്. ഇൗ നിലക്ക് സേനാംഗങ്ങളിൽ രോഗവ്യാപന സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കുകകൂടി ലക്ഷ്യമിട്ടാണ് ക്രമീകരണം. വിവിധ വിഭാഗങ്ങളിലായി മൂവായിരത്തോളം പൊലീസുകാരാണ് സിറ്റിയിലുള്ളത്.
ജില്ലയിലെ പൊലീസുകാർക്കിടയിലുണ്ടായ കോവിഡ് വ്യാപനത്തിന് ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായ പാളിച്ചകളും കാരണമായെന്ന് നേരത്തെതന്നെ സേനക്കുള്ളിൽ ആക്ഷേപമുയർന്നിരുന്നു.
കോവിഡിെൻറ തുടക്കത്തിൽ സ്വീകരിച്ച മുൻകരുതലിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും അയവുവന്നുവെന്നതായിരുന്നു പരാതിക്കിടയാക്കിയത്.
ഇതെല്ലാം മുൻ നിർത്തിയാണ് പരിഷ്കാരം. വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ, റൂറൽ എസ്.പി ഒാഫിസ്, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ, എലത്തൂർ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ജില്ലയിൽ ഇതിനകം പോസിറ്റിവായത്. നിരവധി ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.