പു​ത്തൂ​ർ​മ​ഠം വ​ലി​യ​പാ​ട​ത്തെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​

തുറക്കണോ അതോ പൊളിക്കണോ?

പെരുമണ്ണ: ഏഴു വർഷം മുമ്പ് 43 ലക്ഷം രൂപ മുടക്കി നിർമിച്ച പെരുമണ്ണ ആയുർവേദ ആശുപത്രി കെട്ടിടം ഇനിയും തുറക്കാനാവാതെ നശിക്കുന്നു. 2014- 16 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ ചെലവഴിച്ച് പുത്തൂർമഠം വലിയ പാടത്ത് നിർമിച്ച കെട്ടിടവും അതിലെ ഫർണിച്ചറുമാണ് നശിക്കുന്നത്.

2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന നാളിൽ ഉദ്ഘാടനം നടത്തിയ കെട്ടിടം, റോഡോ വഴിയോ ഇല്ലാത്തതിനാലാണ് തുറക്കാതെപോയത്. പിന്നീട് കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ പുത്തൂർമഠം സ്വദേശി കെ.ടി. മൂസയും കുടുംബവും റോഡിന് ആവശ്യമായ സൗകര്യംകൂടി എഴുതിനൽകിയെങ്കിലും ഡേറ്റ ബാങ്കിൽപെട്ട സ്ഥലത്ത് കെട്ടിടം നിർമിച്ചതിനെതിരെ വിമർശനമുയർന്നു.

കെട്ടിട നിർമാണത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ഫണ്ട് ചെലവഴിച്ചത്. കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയ യു.ഡി.എഫ് നേതൃത്വത്തിനെതിരെ ഒരുവിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി.

കെട്ടിടത്തിലേക്ക് വഴിയില്ലെന്ന വിവാദങ്ങൾക്കിടയിൽ, റോഡ് സൗജന്യമായി വിട്ടുകൊടുക്കാൻ ഉടമ തയാറായെങ്കിലും വയൽ നികത്തി സർക്കാർ ചെലവിൽ റോഡും കെട്ടിടവും നിർമിക്കുന്നത് വലിയ പാടം പൂർണമായി മണ്ണിട്ട് നികത്തുന്നതിനിടയാക്കുമെന്ന എതിർപ്പാണ് ഇടഞ്ഞുനിന്ന യൂത്ത് ലീഗ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഉയർത്തിയത്.

2500ഓളം രൂപ മാസവാടക നൽകിയാണ് പുത്തൂർമഠത്തിലെ സ്വകാര്യ കെട്ടിടത്തിൽ നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. കെട്ടിടം പൊളിച്ചുനീക്കണമെന്ന് മുൻ കോഴിക്കോട് ജില്ല കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

മാസങ്ങൾക്കു മുമ്പ് സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയും ഇതുതന്നെയാണ്. നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ ഫണ്ട് ചെലവഴിച്ചവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നിയമനടപടിക്കൊരുങ്ങുന്നുണ്ട്.

Tags:    
News Summary - Open or dismantle?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.