കോഴിക്കോട്: കോവിഡ് സ്പെഷൽ ആശുപത്രിയാക്കി മാറ്റിയ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ ജനുവരി 18 മുതൽ മറ്റു ചികിത്സകൾ ആരംഭിക്കും.
എല്ലാ ഒ.പികളും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകളും പഴയപോലെ ആരംഭിക്കാനാണ് തീരുമാനം. അതോടൊപ്പം കോവിഡ് ചികിത്സയും സമാന്തരമായി തുടരും. ആശുപത്രിയുടെ മുകൾനില കോവിഡ് രോഗികൾക്കും താഴത്തെനില കോവിഡിതര രോഗികൾക്കുമായാണ് മാറ്റിവെക്കുക. 100 കോവിഡ് രോഗികൾക്കുള്ള സൗകര്യമാണ് മുകൾനിലയിൽ ഒരുക്കുക.
ജനുവരി അവസാനത്തോടുകൂടി ബീച്ച് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പോസ്റ്റ് ഓപ്പറേറ്റിവ് വാർഡുകൾ, മൈക്രോബയോളജി ലാബ്, കാത്ത് ലാബ്, സ്ട്രോക് യൂനിറ്റ് എന്നിവ ഉദ്ഘാടനം പൂർത്തിയാക്കി പ്രവർത്തനസജ്ജമാകും. ജനുവരി അവസാനത്തിൽ മന്ത്രി കെ.കെ.ശൈലജയാണ് ഇവ ഉദ്ഘാടനം ചെയ്യുന്നത്.
നേരേത്ത ഉദ്ഘാടനം ചെയ്തെങ്കിലും ന്യൂറോളജിസ്റ്റിെൻറ സേവനം കൃത്യമായില്ലാത്തതിനാൽ പൂർണ രീതിയിൽ പ്രവർത്തിക്കാനാവാതിരുന്ന സ്േട്രാക് യൂനിറ്റ് ഇതോടെ പൂർണ സജ്ജമാകും. യൂനിറ്റിൽ ജോലി ക്രമീകരണത്തിൽ നിയമിച്ച ഡോ. മുഹമ്മദ് റിജോഷ് ബീച്ച് ആശുപത്രിയിൽതന്നെ തുടരും. ഇദ്ദേഹത്തെ ഇവിടെ സ്ഥിരമാക്കണമെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലാൻ ഫണ്ടിൽനിന്ന് 11 കോടി രൂപ ചെലവഴിച്ച് ആർദ്രം പദ്ധതിയിൽ നിർമിച്ച കാത്ത് ലാബിലേക്കായി ദേശീയ ആരോഗ്യദൗത്യം വഴി ഒരു കാർഡിയോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. ഒരു കാർഡിയോളജിസ്റ്റിനെ സ്ഥിരമായി നിയമിക്കാൻ ഡി.എച്ച്.എസും തീരുമാനിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച രണ്ട് പോസ്റ്റ് ഓപ്പറേറ്റിവ് വാർഡുകളും കാത്ത് ലാബിനൊപ്പം ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാറിെൻറ എം.എൽ.എ ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ താഴത്തെ നിലയിലാണ് രണ്ട് വാർഡുകൾ നിർമിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധ ഏൽക്കാതിരിക്കാൻ അത്യാധുനിക സൗകര്യത്തോടെയാണ് വാർഡ് നിർമിച്ചത്.
പുരുഷ വാർഡിൽ 20 പേർക്കും സ്ത്രീകളുടെ വാർഡിൽ 10 പേർക്കുമുള്ള സൗകര്യമുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിെൻറ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മൈക്രോബയോളജി ലാബും ഇതിനൊപ്പം ജനുവരി അവസാനംതെന്ന ഉദ്ഘാടനം ചെയ്യും.
ബീച്ച് ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള ചികിത്സ ആരംഭിക്കുന്നതോടുകൂടി കോവിഡ് ചികിത്സ താലൂക്ക് ആശുപത്രികളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് ഡി.പി.എം ഡോ.എ. നവീൻ പറഞ്ഞു.
കേന്ദ്രീകൃത ഓക്സിജൻ സൗകര്യം ഉൾപ്പെടെ തയാറാക്കി താലൂക്ക് ആശുപത്രികൾ അതിനുവേണ്ടി ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, മേയ്ത്ര ആശുപത്രിയുമായി സഹകരിച്ച് ബീച്ച് ആശുപത്രിയിൽ നടത്തുന്ന കോവിഡ് ടെലി ഐ.സി.യു കുറച്ചുകാലം കൂടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.