കോഴിക്കോട്: യു.ഡി.എഫ്, എൽ.ഡി.എഫ് കോർപറേഷൻ സ്ഥാനാർഥി നിർണയത്തിൽ ധാരണയായി. എൽ.ഡി.എഫ് സ്ഥാനാർഥികളുടെ അവസാന പട്ടിക തയാറായി. പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവും. യു.ഡി.എഫിൽ ഘടക കക്ഷികളുടെ സീറ്റ് ചർച്ചയിലും ധാരണയായിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി പട്ടികകൂടി വന്നശേഷം അവസാന പട്ടികയിറക്കിയാൽ മതിയെന്നാണ് യു.ഡി.എഫ് തീരുമാനം. ഞായറാഴ്ചക്കകം പ്രഖ്യാപനമുണ്ടാവും. എൽ.ജെ.ഡി എൽ.ഡി.എഫിൽ വന്നതോടെ മറ്റു ഘടക കക്ഷികൾക്ക് സീറ്റ് കുറഞ്ഞതുമായുള്ള പ്രശ്നങ്ങളിൽ ധാരണയായിട്ടുണ്ടെങ്കിലും പലരും തൃപ്തരല്ല. കഴിഞ്ഞതവണ നാലിടത്ത് മത്സരിച്ച എൻ.സി.പിക്ക് ഇത്തവണ മൂന്നു സീറ്റ് മാത്രമാണ് കിട്ടിയിരിക്കുന്നത്. കോർപറേഷനിൽ ഏറ്റവുമധികം ഭൂരിപക്ഷത്തിന് എൻ.സി.പി ജയിച്ച പറയഞ്ചേരി വാർഡ് ജനറൽ ആയെങ്കിലും സീറ്റ് സി.പി.എം എടുത്തു. ഇടതു മുന്നണിക്കൊപ്പം ഉറച്ചു നിന്ന ജനതാദൾ എസും അസംതൃപ്തരാണ്.
മുസ്ലിംലീഗിൽ നിലവിലുള്ള പുരുഷ കൗൺസിലർമാരിലാരും മത്സരിക്കില്ലെന്നാണ് വിവരം. കോർപറേഷൻ ഉൾപ്പെട്ട മണ്ഡലം കമ്മിറ്റികളുടെ ശിപാർശകൾ പഠിക്കാൻ ലീഗ് പ്രത്യേക സംഘത്തെ തന്നെ ചുമതലയേൽപ്പിച്ചിരുന്നു. കോഴിക്കോട് കോർപറേഷനിൽ ജില്ലാതലത്തിലുള്ള നേതാക്കളിലാരെങ്കിലും തന്നെ കൗൺസിലിൽ പാർട്ടിയെ നയിക്കണമെന്നാണ് തീരുമാനം. പാർട്ടി ജില്ലാതല നേതാക്കൾ തന്നെ ഇക്കാരണത്താൽ സ്ഥാനാർഥി പട്ടികയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.