പയ്യോളി: സ്വകാര്യബസ് യാത്രക്കിടയിൽ മാതാവിനൊപ്പം സഞ്ചരിക്കവെ മൂന്നു വയസ്സുകാരിയുടെ സ്വർണപ്പാദസരം കവർന്നതായി പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പയ്യോളി ബസ് സ്റ്റാൻഡിലാണ് സംഭവം. വടകര-പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കുട്ടിയുമായി മാതാവ് കയറവേയാണ് ആഭരണം നഷ്ടപ്പെട്ടത്.
അരപ്പവനോളം തൂക്കംവരുന്ന ആഭരണമാണ് നഷ്ടപ്പെട്ടത്. ആഭരണം മോഷ്ടാവ് തട്ടിപ്പറിക്കുന്നതിനിടയിൽ മുറിവേറ്റതിനെ തുടർന്ന് ബാലിക ഉറക്കെ കരഞ്ഞപ്പോഴാണ് പാദസരം നഷ്ടപ്പെട്ട വിവരം മാതാവിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ മുഴുവൻ യാത്രക്കാരെയും കൊണ്ട് ബസ് പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.