മൂ​രാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡ് പൊ​ടി​നി​റ​ഞ്ഞ നി​ല​യി​ൽ

കു​ഴി​യി​ലും പൊ​ടി​യി​ലും മു​ങ്ങി ദേ​ശീ​യ​പാ​ത

പ​യ്യോ​ളി: കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​രാ​ട് മു​ത​ൽ തി​ക്കോ​ടി​വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​നു​ദി​നം ദു​രി​ത​പൂ​ർ​ണം. ഏ​റെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ര​ണ്ടാ​ഴ്ച മു​മ്പ് മൂ​രാ​ട് മു​ത​ൽ പ​യ്യോ​ളി വ​രെ കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ, മൂ​രാ​ട് ഓ​യി​ൽ​മി​ൽ ജ​ങ്ഷ​ൻ മു​ത​ൽ പ​യ്യോ​ളി മു​ൻ​സി​ഫ് കോ​ട​തി​ക്ക് മു​ൻ​വ​ശം വ​രെ പ്ര​ധാ​ന​മാ​യും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡി​ൽ മാ​ത്രം കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി​യും റീ​ടാ​റി​ങ്ങും ചെ​യ്ത​ശേ​ഷം പി​ന്നീ​ട് പ്ര​വൃ​ത്തി ഒ​ന്നും ന​ട​ന്നി​ല്ല. തു​ട​ക്ക​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ട് ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക്ക് ര​ണ്ടു​ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്സ്. ഇ​പ്പോ​ൾ പ​യ്യോ​ളി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡ് സ​ദാ​സ​മ​യ​വും പൊ​ടി നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. വാ​യ​യും മൂ​ക്കും പൊ​ത്താ​തെ ഈ ​ഭാ​ഗ​ത്തു​കൂ​ടെ കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യ​മാ​ണ്. ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടെ പ്ര​വൃ​ത്തി​യും മ​ന്ദ​ഗ​തി​യി​ലാ​ണ്.

പെ​രു​മാ​ൾ​പു​രം ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം പ​മ്പു​മു​ത​ൽ പ​യ്യോ​ളി ഗ​വ. ഹൈ​സ്കൂ​ൾ​വ​രെ വ​യ​ലി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും എ​ടു​ത്തു​മാ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. പ​യ്യോ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ൻ​ഭാ​ഗം, മൂ​രാ​ട് ഓ​യി​ൽ​മി​ൽ പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം ടാ​റി​ങ് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി.

മ​ഴ ശ​ക്ത​മാ​വു​മ്പോ​ൾ ച​ളി​യും വെ​ള്ള​ക്കെ​ട്ടും കാ​ര​ണം ദു​രി​തം ഇ​ര​ട്ടി​യാ​വു​ക​യും ചെ​യ്യും. ഇ​പ്പോ​ൾ ഇ​ട​ക്കി​ടെ പെ​യ്യു​ന്ന ചാ​റ്റ​ൽ മ​ഴ മാ​ത്ര​മാ​ണ് അ​ൽ​പം ആ​ശ്വാ​സം. അ​ധി​കൃ​ത​രു​ടെ​യും ക​രാ​ർ ക​മ്പ​നി​യു​ടെ​യും ക​ടു​ത്ത നി​സ്സം​ഗ​തെ​ക്കെ​തി​രെ നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags:    
News Summary - Dust pollution in National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.