എഴുത്തിന്‍റെ അമ്പതാണ്ട്; യു.കെ. കുമാരനെ ജന്മനാട് ഇന്ന് ആദരിക്കും

പയ്യോളി: പിന്നിട്ട അമ്പത് വർഷങ്ങളിൽ എൺപതോളം കൃതികൾ, വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡുമുൾപ്പടെ മുപ്പത്തിയഞ്ചിലധികം വിവിധ പുരസ്കാരങ്ങൾ; തക്ഷൻകുന്നിന്‍റെ കലാകാരന് വിശേഷണങ്ങൾ ഏറെയാണ്. എഴുത്തിന്‍റെ ഗോൾഡൻ  ജൂബിലി ആഘോഷിക്കുന്ന നാടിന്‍റെ സ്വന്തം കലാകാരനായ യു.കെ. കുമാരനെ ചൊവ്വാഴ്ച ജന്മനാടായ തച്ചൻകുന്നിൽ ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'സമാദരം 2022' എന്ന പേരിൽ വൈകീട്ട് നാലിന് തച്ചൻകുന്നിൽ നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിക്കും. കവി പി.കെ. ഗോപി മുഖ്യാതിഥിയാവും. മുൻ എം.എൽ.എ. കെ. ദാസൻ യു.കെ.യുടെ 'ഏകാകിയുടെ അക്ഷര യാത്ര' എന്ന കൃതിയും, രമേശ് കാവിൽ 'കഥ 2020' എന്ന കൃതിയും പ്രകാശനം ചെയ്യും.

തുടർന്ന് യു.കെയുടെ 'തക്ഷൻകുന്ന് സ്വരൂപ'മെന്ന നോവലിനെ ആസ്പദമാക്കിയ നാടകം അരങ്ങേറും. വാർത്ത സമ്മേളനത്തിൽ എം.എ. വിജയൻ, മാതാണ്ടി അശോകൻ, തോട്ടത്തിൽ ചന്ദ്രൻ, എം.വി. ബാബു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - UK Kumaran ceremony at thachankunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.