കോഴിക്കോട്: കോർപറേഷെൻറ ചെറുവണ്ണൂർ വെസ്റ്റ് ഡിവിഷനിൽ ജനങ്ങൾ െതരഞ്ഞെടുത്തത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എം.എ. ഖയ്യൂമിനെയാെണന്നും ഭരണസ്വാധീനം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് സി.പി.എം ചെയ്തതെന്നും യു.ഡി.എഫ് 46ാം ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി.
19 വോട്ടിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചിരിക്കെ തപാൽ കോവിഡ് വോട്ടുകളിൽ ക്രമക്കേട് നടത്തി രണ്ടു വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി പി.സി. രാജൻ വിജയിച്ചുവെന്ന് വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുപിന്നിൽ ഉന്നതരുടെ കരങ്ങളുണ്ട്.
തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടുകൾ നടന്നതായും കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. ചെയർമാൻ അബ്ദുന്നാസർ മാളിേയക്കൽ അധ്യക്ഷനായിരുന്നു.
ജനറൽ കൺവീനർ ഹംസ മണ്ണറാട്ടിൽ, നജീബ് മുല്ലവീട്ടിൽ, ശിവൻ വെള്ളിലവയൽ, പി. ഫിറോസ്, വീരാൻകുട്ടി മാസ്റ്റർ, ബിച്ചാവു മുല്ലപ്പള്ളി, സുനിൽ കുണ്ടായിത്തോട്, പി.എം. ഷഹ്ബാസ്, ജോതിഷ് ആമാകുനി, സുരേന്ദ്രൻ ചെറുവണ്ണൂർ, സി. മുഹമ്മദ് കോയ, എം. മുസ്തഫ, പി. അഖ്ബർ, മുജീബ് ആറ്റിയേടത്ത്, റെജിമോൻ എന്നിവർ സം സാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.