പേരാമ്പ്ര: നമ്മുടെ സ്ഥലം കൈയേറി ഒരു യന്ത്രം നിർത്തിയിടുകയും വർഷങ്ങൾക്കു ശേഷം അത് മാറ്റാൻ പറയുമ്പോൾ പറ്റില്ലെന്ന് പറയുകയും ചെയ്താൽ നീതിക്കുവേണ്ടി നമ്മൾ പൊലീസിനെ സമീപിക്കും. എന്നാൽ, പൊലീസ് ആണ് ഈ നീതി നിഷേധം നടത്തുന്നതെങ്കിൽ എന്തു ചെയ്യണമെന്നാണ് കച്ചേരി പറമ്പത്ത് കുഞ്ഞബ്ദുല്ല ചോദിക്കുന്നത്. പേരാമ്പ്ര പൊലീസ് സ്റ്റേഷെൻറ എതിർവശത്താണ് കുഞ്ഞബ്ദുല്ലയുടെ വീട്. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ പലപ്പോഴും ഇവരുടെ സ്ഥലത്താണ് നിർത്തിയിടുക.
ചിലപ്പോൾ പൊലീസ് വാനും ഈ സ്ഥലത്ത് നിർത്തിയിടും. നാലു വർഷം മുമ്പ് ഒരു മണ്ണുമാന്തിയന്ത്രം പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത് ഇവരുടെ വീട്ടുവളപ്പിൽ നിർത്തിയിട്ടു. ഇവിടെ ഒരു കെട്ടിടം നിർമിക്കുന്നതിനു വേണ്ടി യന്ത്രം മാറ്റിക്കൊടുക്കാൻ പൊലീസിനോട് ഒരു വർഷം മുമ്പാണ് ആവശ്യപ്പെട്ടത്. എന്നാൽ, മാറ്റാൻ തയാറായില്ല. മാറി വന്ന സി.ഐമാരോട് നിരന്തരമാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പിന്നീട് ആർ.ഡി.ഒക്ക് പരാതി നൽകി അഞ്ചുമാസം കഴിഞ്ഞിട്ടും ഒരു പരിഹാരവുമായില്ല.
കെട്ടിടത്തിനു വേണ്ടി പില്ലറിെൻറ കുഴി എടുത്ത് തുടങ്ങിയിട്ടുണ്ട്. ഈ യന്ത്രം മാറ്റിയാൽ മാത്രമാണ് അത് പൂർത്തീകരിക്കാൻ കഴിയുക. നീതി നടപ്പിലാക്കേണ്ടവർ അനീതി കാണിക്കുമ്പോൾ സാധാരണക്കാർ എന്തു ചെയ്യുമെന്നാണ് കുടുംബം ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.