രാ​ജ​ൻ വ​ർ​ക്കി ച​ക്കി​ട്ട​പാ​റ​യി​ൽ ഭി​ക്ഷ​യെ​ടു​ക്കു​ന്നു

കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂണുകൾ മാറ്റാൻ ഭിക്ഷയെടുത്ത് പൊതു പ്രവർത്തകൻ

പേ​രാ​മ്പ്ര: മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി ന​ട​ക്കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി-​ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ കെ.​എ​സ്.​ഇ.​ബി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് സ്ഥാ​പി​ച്ച 56 ലോ​ഹ വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ മാ​റ്റാ​നു​ള്ള ചെ​ല​വി​ന് കെ.​എ​സ്.​ഇ.​ബി​ക്ക് പ​ണം ന​ൽ​കാ​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗം രാ​ജ​ൻ വ​ർ​ക്കി ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​ത്ത് ചി​ര​ട്ട​യി​ൽ പി​ച്ച​യെ​ടു​ത്തു. ഭി​ക്ഷ​യെ​ടു​ത്തു കി​ട്ടു​ന്ന തു​ക ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ വേ​ദി​യി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് ന​ൽ​കു​മെ​ന്ന് രാ​ജ​ൻ വ​ർ​ക്കി പ​റ​ഞ്ഞു. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം ര​ണ്ട് കോ​ടി​യോ​ളം രൂ​പ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നു ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പെ​രു​വ​ണ്ണാ​മൂ​ഴി-​ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി മ​ന്ദീ​ഭ​വി​ച്ചി​രി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​ടി, ച​ളി കാ​ര​ണം ജ​ന​ജീ​വി​തം ദു​സ്സ​ഹ​വു​മാ​യി​രി​ക്കു​ക​യാ​ണ്. ഹൈ​വേ പ​ണി തു​ട​ങ്ങി​യ​തോ​ടെ വൈ​ദ്യു​തി​ത്തൂ​ൺ കാ​ര​ണം റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലു​ള്ള പ​ല വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള വ​ഴി​യും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഒ​രു വി​ഭാ​ഗം കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ത വീ​തി നി​ർ​ണ​യി​ക്കാ​തെ നി​ർ​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യി​ൽ 56 ലോ​ഹ വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ക​യും പി​ന്നീ​ട് ഇ​ത് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​തെ അ​ണ്ട​ർ കേ​ബി​ൾ വ​ഴി പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു ച​ക്കി​ട്ട​പാ​റ​ക്ക് വൈ​ദ്യു​തി എ​ത്തി​ച്ചി​രി​ക്കു​ക​യു​മാ​ണ്.

ഇ​തോ​ടെ 56 ലോ​ഹ തൂ​ണു​ക​ൾ നോ​ക്കു​കു​ത്തി​യാ​യി. ഇ​ത് മാ​റ്റി​യാ​ൽ മാ​ത്ര​മേ ഹൈ​വേ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​വൂ. തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​ന് ഒ​ന്ന​ര കോ​ടി​യോ​ളം ചെ​ല​വാ​യി എ​ന്നാ​ണ് വി​വ​രം.

ഇ​ത് പി​ഴു​തു​മാ​റ്റാ​ൻ ഇ​നി 50 ല​ക്ഷം കൂ​ടി വേ​ണം. ഇ​ത് റോ​ഡ് പ​ണി​യു​ന്ന കെ.​ആ​ർ.​എ​ഫ്.​ബി, കെ.​എ​സ്.​ഇ.​ബി​ക്ക് ന​ൽ​ക​ണ​മ​ത്രെ. ഒ​രു വി​ഭാ​ഗം കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം ര​ണ്ട് കോ​ടി​യോ​ളം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നു ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഇ​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നു ഈ​ടാ​ക്ക​ണ​മെ​ന്നും രാ​ജ​ൻ വ​ർ​ക്കി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Public servant begged to replace KSEB's electricity pylons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.