പേരാമ്പ്ര: വ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതി പേരാമ്പ്ര പൊലീസിന്റെ പിടിയിൽ. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസാണ് (22) പിടിയിലായത്. മുഖ്യ സൂത്രധാരനായ പാലേരി സ്വദേശി ആകാശിനെ (22) പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ രണ്ടു പവൻ തൂക്കം വരുന്ന വ്യാജ സ്വർണ വള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയത്. കഴിഞ്ഞ 27നായിരുന്നു സംഭവം. സ്വർണം കണ്ടപ്പോൾ തന്നെ സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചുനോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്ന് കാണിച്ചതും 916 സീൽ ഉള്ളതും കാരണമാണ് പണം നൽകിയത്. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണ് സാധനം വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. പേരാമ്പ്ര എസ്.ഐ കെ.ജി. അഗസ്റ്റിന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ എത്തിയ പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നാട്ടിൽ ഇത്തരം വ്യാജ സ്വർണം കൂടുതലായി എത്തിയിട്ടുണ്ടെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.