പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ പൊറാളി ക്വാറിക്കെതിരെ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന സമരം 26 ദിവസം പിന്നിട്ടു. ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം.
കാറ്റുള്ളമല പള്ളിക്കും സ്കൂളിനും 42 വീടുകൾക്കും ക്വാറി പ്രവർത്തിക്കുന്നതു കാരണം കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. താഹ്സിൽദാർ സ്ഥലം സന്ദർശിച്ച് ക്വാറിക്ക് എതിരായിട്ടുള്ള റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനം നിർത്തിവെച്ചിട്ടില്ല.
വിവിധ തരത്തിലുള്ള സമരവുമായാണ് സമരസമിതി മുന്നോട്ടു നീങ്ങുന്നത്. ഗാന്ധിജയന്തി ദിനത്തിൽ എരപ്പാന്തോട് ഉപവാസം സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ അടുപ്പുകൂട്ടി സമരമാണ് നടത്തിയത്. ചൊവ്വാഴ്ച്ച നടന്ന സമരം നന്മ പേരാമ്പ്ര മേഖല സെക്രട്ടറി ശ്രീധരൻ നൊച്ചാട് ഉദ്ഘാടനം ചെയ്തു. ഫാദർ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ഐപ്പ് വടക്കേടം, ജോസ് തെങ്ങും പള്ളി, രഹൻ കൊല്ലം കുന്നേൽ, എബി മാളിയേക്കൽ, മനോജ് മംഗലശ്ശേരി, റെജി ജോർജ്, ബിന്ദു ആനിക്കാട്, തങ്ക നില്യാ കുന്നേൽ, സിനി ആനിക്കാട്, രേണുക ബാബു, റോസ്മരിയ പിലാക്കണ്ടി, രാജീവൻ പുതുശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.