പേരാമ്പ്ര: കിണറിെൻറ പണിക്കിടെ വീണു കിടപ്പിലായ ബിജുവിന് സ്വന്തമായൊരു വീടെന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു. എന്നാൽ കോടേരിച്ചാലിലെ സുമനസ്സുകൾ ബിജുവിനും കുടുംബത്തിനും സ്നേഹ സമ്മാനമായി വീടൊരുക്കി നൽകിയിരിക്കുകയാണ്. കോടേരിച്ചാലിലെ ശ്രദ്ധ പാലിയേറ്റിവ് കൂട്ടായ്മയും നാട്ടുകാരും പ്രവാസികളും ഒത്തുചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കിയത്. ബിജുവും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം ഒരു ഓല ഷെഡിലായിരുന്നു താമസിച്ചിരുന്നത്. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം അപകടത്തോടെ നിലച്ചതുമൂലം കുടുംബം ദുരിതത്തിലായി.
പ്രവാസിയായ ഇല്യാസ് കണ്ണിപ്പൊയില്‍ ഈ കുടുംബത്തിെൻറ അവസ്ഥ കണ്ടറിഞ്ഞ് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
സുരേഷ് പാലോട്ട് കണ്‍വീനറും പി.സി. വിജയന് ചെയര്‍മാനുമായുള്ള കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഏഴു ലക്ഷത്തി എണ്‍പതിനായിരത്തോളം വരുന്ന തുകയുടെ ഭൂരിഭാഗവും ഇല്യാസിെൻറ കുടുംബാംഗങ്ങളാണ് നല്‍കിയത്.
നാട്ടിലെ തൊഴിലാളികളുടെയും വിവിധ സംഘടനകളിലെ അംഗങ്ങളുടെയും പ്രവര്‍ത്തനം വീടെന്ന സ്വപ്നം യാഥാർഥ്യമാകാന്‍ എളുപ്പമായി. വീടിെൻറ താക്കോല്‍ദാനം ഇല്യാസിെൻറ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. രാഗേഷ്, കെ.കെ. പ്രിയേഷ്, മുന്‍ പഞ്ചായത്ത് അംഗം വി. ആലീസ് മാത്യു, എം.കെ. ജനാർദനന്, പി.എം. ഇസ്മായില്‍, രജിന് ലാല്‍, സുരേഷ് പാലോട്ട്, പി.സി. വിജയന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.