പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ മാവോവാദികൾക്കെതിരെ സി.പി.എമ്മിെൻറ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മുതുകാട് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽപെട്ട പൂഴിത്തോട്, ചെമ്പനോട, മുതുകാട് മേഖലകളിലെ 206 കേന്ദ്രങ്ങളിലായി മൂവായിരത്തിൽപരം പേർ പങ്കെടുത്തു.
പാർട്ടി നേതാക്കളായ എൻ.പി. ബാബു, എം. കുഞ്ഞമ്മദ്, കെ. സുനിൽ, പി.സി. സുരാജൻ, സി.കെ. ശശി, കെ.കെ. ബിന്ദു എന്നിവർ ഉദ്ഘാടനം ചെയ്തു. ഇല്ലാത്ത ഖനനത്തിെൻറ പേരിൽ നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഭീതിയിലാഴ്ത്തി ചൂഷണംചെയ്യാനുമുള്ള മാവോവാദി നീക്കങ്ങൾക്കെതിരെയുള്ള താക്കീതാണ് പ്രതിഷേധ ജ്വാലയെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.