പേരാമ്പ്ര: അർബുദം ബാധിച്ച് കീമോതെറപ്പി ചെയ്തതോടെ മുടി നഷ്ടമായ നിരവധി അമ്മമാരുടെ വേദന മൂന്നാം ക്ലാസുകാരി റിൻഷ കണ്ടത് മൊബൈലിലൂടെയാണ്. രോഗികൾക്ക് വിഗ് നിർമിക്കാൻ കേശം സംഭാവന നൽകുന്നതിനെ കുറിച്ചും മനസ്സിലാക്കി.
അപ്പോൾതന്നെ അവൾ ഒരു തീരുമാനമെടുത്തു. ലാളിച്ചു വളർത്തിയ മുടി ആ വേദനയനുഭവിക്കുന്നവർക്ക് വേണ്ടി നൽകാൻ തയാറായി. ബി പോസിറ്റിവ് രക്തദാനസേനക്ക് മുടി മുറിച്ചു നൽകി.
കുഞ്ഞുപ്രായത്തിലെ കാരുണ്യപ്രവർത്തനം നടത്തിയ പൊന്നുമോൾക്ക് വേണ്ടി അവളുടെ പ്രിയപ്പെട്ട ഉപ്പ കെ.സി. റഷീദ് വിദേശത്തിരുന്ന് ഒരു പാട്ടെഴുതി. ''അഭിമാനതാരകം അഭിമാന നൈമിഷം അഭിമാനമാനസമെെൻറ പുണ്യം...'' എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം മോൾക്കു വേണ്ടി എഴുതിയത്.
ഗായകൻ ശ്രീജിത്ത് കൃഷ്ണ പാടിയ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. കോടേരിച്ചാലിലെ രാഷ്ട്രീയ- സാമൂഹിക പ്രവർത്തകനായിരുന്ന കെ.സി. റഷീദ് കുറച്ച് വർഷങ്ങളായി വിദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.