ടാങ്കര്‍ ലോറിയിലെ ഡീസല്‍ ചോര്‍ച്ച അടച്ച് അപകടമൊഴിവാക്കി

പേരാമ്പ്ര : ടാങ്കര്‍ ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച അടച്ച് വലിയ അപകടമൊഴിവാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷ​െൻറ ടാങ്കറില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നത്. ഫറൂഖില്‍ നിന്ന് തൊട്ടില്‍പാലത്തേക്ക് കൊണ്ടുപോവുകയായിരുന്ന കെ.എല്‍ 39 എല്‍ 1296 നമ്പര്‍ ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ച കണ്ടത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്ന് പൊലീസെത്തിയാണ്​ വാഹന ഡ്രൈവറെ കാര്യം ധരിപ്പിച്ചത്​.

തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറി​െൻറയും സബ്​ ഇന്‍സ്​പെക്ടര്‍ എം.എം. ബാബുരാജി​െൻറയും നേതൃത്വത്തില്‍ പൊലീസും ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി. പി. ഗിരീഷി​െൻറ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. അഗ്‌നിശമന സേന അംഗങ്ങളും സോഷ്യല്‍ ഡിഫെന്‍സ് അംഗങ്ങളും ചേര്‍ന്ന് ടാങ്കറി​െൻറ ചോര്‍ച്ച അടച്ച് അപകടം ഒഴിവാക്കുകയായിരുന്നു. ചോര്‍ച്ച താല്ക്കാലികമായി അടച്ച ടാങ്കര്‍ തൊട്ടില്‍പ്പാലം പമ്പിലെത്തി ഡീസല്‍ ടാങ്കിലേക്ക് നിറക്കുകയും ചെയ്​തു.

Tags:    
News Summary - diesel leak in the tanker lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.