പേരാമ്പ്ര: കൈപ്രം കാക്കക്കുനിയില്‍ നെല്ലും മീനും പദ്ധതിക്ക് തുടക്കമായി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ഹരിത പാടശേഖര സമതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവിടെ ഒന്നര ഏക്കര്‍ വയലില്‍ നെല്‍കൃഷിയോടൊപ്പം മത്സ്യങ്ങളെയും കൃഷി ചെയ്യും. ഇത് ജൈവരീതിയില്‍ നെല്ലിലെ കളകള്‍ നശിക്കുന്നതിനും വളത്തിനും സഹായകരമാവുമെന്ന് ഫിഷറീസ് പ്രമോട്ടര്‍ റോജി ജോസഫ് പറഞ്ഞു.
മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഭാഗത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. 40 ഹെക്ടര്‍ സ്ഥലത്താണ് കല്ലൂര്‍ പാഠശേഖരമുള്ളത്. ഇതില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് നഴ്‌സറി നിര്‍മ്മിച്ച് കല്ലാനോട് നിന്ന് മീന്‍ കുഞ്ഞുങ്ങളെ എത്തിച്ച് നഴ്‌സറി കുളത്തില്‍ നിക്ഷേപിച്ച് വളര്‍ത്തുകയും പിന്നീട് നെല്‍കൃഷി ആരംഭിക്കുമ്പോള്‍ മത്സ്യ കുഞ്ഞുങ്ങളെ പാടത്തിലേക്ക് ഇറക്കി വിടുകയും ചെയ്യും. കല്ലോട് സ്വദേശി മലയിൽ നിധിന്‍ നിര്‍മിച്ച, വെള്ളത്തില്‍ ഉപയോഗിക്കാവുന്ന മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം ടി. കെ. റസ്മിന, ഫിഷറീസ് പ്രൊമോട്ടര്‍മാരയ റോജി ജോസഫ്, എം.എം. സുനില്‍ കുമാര്‍, ജെ.എച്ച്.ഐ അബ്ദുള്‍ അസീസ്, ടി. കെ. ബാലകുറുപ്പ്, കെ. എം. സുധാകരന്‍, പി. കെ. റാഫി, ഒ. എം. രാധാകൃഷ്ണന്‍,സി. ശശി, ജി. കെ. കുഞ്ഞിക്കണ്ണന്‍, ഫിഷറീസ് കോഡിനേറ്റര്‍ നവീന്‍ എന്നിവര്‍ സംസാരിച്ചു.
കൈപ്രം പാടശേഖരം കണ്‍വീനര്‍ കെ. ബാലന്‍ സ്വാഗതവും കൈപ്രം ഗോപാലന്‍ നന്ദിയും പറഞ്ഞു. കാര്‍ഷിക വിദഗ്ദ്ധന്‍ ഡോ. ജയകുമാരന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. അടിക്കുറുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.