പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ വെള്ളൂച്ചാലില്‍ മീത്തല്‍ കുഞ്ഞിക്കണ്ണെൻറ മകൻ ജയിക്കുമെന്നത് കട്ടായമാണ്.
അത് മൂത്ത മകൻ ബിനീഷോ ഇളയ മകൻ അനൂപ്കുമാറോ എന്നറിയാൻ ഡിസംബർ 16 വരെ കാത്തിരിക്കണമെന്നു മാത്രം. സഹോദരങ്ങൾ തമ്മിലുള്ള ഈ അങ്കത്തിന് വീറും വാശിയും കൂടുതലുണ്ടെങ്കിലും സഹോദരബന്ധം ദൃഢമായിത്തന്നെ സൂക്ഷിക്കുകയാണ് ഇരുവരും.
നിലവിലെ 11ാം വാർഡ് അംഗമായ അനൂപിനെ സി.പി.എം പട്ടികജാതി സംവരണമായ 12ാം വാർഡിൽ നിർത്തുകയായിരുന്നു. അനൂപിന് പറ്റിയ എതിരാളിയെ തിരഞ്ഞ് യു.ഡി.എഫ് അവസാനമെത്തിയത് സഹോദരൻ ബിനീഷിെൻറ അടുത്തായിരുന്നു. അനുജനോടാണ് മത്സരിക്കേണ്ടതെന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്നു ശങ്കിച്ചെങ്കിലും പിന്നീട് രാഷ്ട്രീയ നിലപാടും ബന്ധവും തമ്മിൽ കൂട്ടിക്കലർത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പരസ്പരം മത്സരിക്കുന്നതിൽ ഇരുവർക്കും പരിഭവമില്ല. കൂത്താളിയിൽ ബേക്കറി കട നടത്തുന്ന ബിനീഷിന് ഇത് കന്നിയങ്കമാണ്. കുഞ്ഞിക്കണ്ണെൻറ ആദ്യ വിവാഹത്തിലെ മകനാണ് ബിനീഷ് (37). രണ്ടാം വിവാഹത്തിലെ മകനാണ് അനൂപ്കുമാര്‍ (36).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.